Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മദ്യം, ചില ധാരണകള്‍

Posted by:
Published: Saturday, September 22, 2012, 15:58 [IST]

മദ്യത്തെ പറ്റി ധാരണകളും തെറ്റിദ്ധാരണകളും ഏറെയുണ്ട്. ഇതറിയുന്നത് മദ്യപിക്കുന്നവര്‍ക്ക് ചിലപ്പോഴെങ്കിലും ഉപകരിക്കും.

09 22 certain alcohol myth

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ തരം മദ്യം ചേരുമെന്നും കരുതുന്നവരുണ്ട്. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്. പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാളും മദ്യത്തിന്റെ ഇഫക്ട് താങ്ങാന്‍ ശേഷിയുണ്ട്. വീര്യം കുറഞ്ഞ മദ്യമായിരിക്കണം സ്ത്രീകള്‍ ഉപയോഗിക്കേണ്ടതെന്നു ചുരുക്കം.

മദ്യം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ഇത് തെറ്റാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ മിതമായ തോതില്‍ മദ്യം കഴിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കും. ബിയര്‍, റെഡ് വൈന്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇവയിലെ ആന്റിഓക്‌സിഡന്റുകള്‍ തന്നെ കാരണം. എന്നാല്‍ ഉപയോഗം മിതമായാകാനേ പാടുകയുള്ളൂ.

മദ്യപിച്ചാല്‍ തടി കൂടുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ഇതില്‍ വാസ്തവമില്ല. റെഡ് വൈന്‍, വോഡ്ക എന്നിവ കഴിച്ചാല്‍ തടി കുറയുന്നതായാണ് കണ്ടുവരുന്നത്. മദ്യത്തില്‍ തടി കൂട്ടുന്ന കൊഴുപ്പുകള്‍ കുറവാണ്. എന്നാല്‍ ബിയര്‍ പോലുള്ളവ കൂടുതല്‍ കഴിച്ചാല്‍ വയര്‍ ചാടുമെന്നത് ശരിയാണ്.

ചിലര്‍ കൂടുതല്‍ മദ്യപിക്കുമ്പോള്‍ അവരുടെ ശരീരത്തിന് അത് താങ്ങാനുള്ള കഴിവുണ്ടെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. ഇതില്‍ വാസ്തവമില്ല. കൂടുതല്‍ മദ്യപിക്കുന്നത് അവരുടെ ശീലമാണ്. അല്ലാതെ മദ്യം താങ്ങാനുള്ള ശരീരത്തിന്റെ കഴിവല്ല.

English summary
Many people are victims of some popular alcohol myths. There are actually some preconceptions about drinking alcohol.
Subscribe Newsletter