Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വയര്‍ ചാടുന്നതിന് കാരണം പലത്

Posted by:
Updated: Thursday, December 13, 2012, 15:20 [IST]

വയര്‍ ചാടുന്നത് പലരുടേയും പ്രശ്‌നമാണ്. പ്രത്യേകിച്ച് കാരണമൊന്നുമറിയാത്തപ്പോള്‍. ഇതിന് ഇട വരുത്തുന്ന ചില കാരണങ്ങളുണ്ട്.

ഇറിട്ടബിള്‍ ബൗല്‍ സിന്‍ഡ്രോം എന്ന ഒരു അവസ്ഥ ഒരുപക്ഷേ ഇതിന് കാരണമായേക്കാം. കുടലിനെ ബാധിക്കുന്ന ഒരു അവസ്ഥ. എന്നാല്‍ ഇവിടെ പ്രശ്‌നം കുടലിനാവണമെന്നില്ല. അന്നനാളത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇതിന് വഴി വയ്ക്കും. മലബന്ധം, വയറുവേദന, ഛര്‍ദിക്കാനുള്ള തോന്നല്‍ എന്നിവ ഇതിന് കാരണമായേക്കാം. ഇത് വയര്‍ വീര്‍ത്തു വരാന്‍ കാരണമായേക്കും.

09 15 causes bloated belly

നാര് കലര്‍ന്ന ഭക്ഷണങ്ങള്‍ സാധാരണ വയറിന്റെ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇവിടെ ഇത്തരം ഭക്ഷണം ഗുണം ചെയ്യില്ല. ഇത്തരം ഭക്ഷണങ്ങള്‍ പ്രശ്‌നം മാറുന്നതു വരെ കഴിയ്ക്കാതിരിക്കാനാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുക. തൈര് ഇത്തരം അവസ്ഥയ്ക്ക് പറ്റിയ ഒരു ഭക്ഷണമാണ്.

അമിതമായ വായുക്ഷോഭവും ചിലപ്പോള്‍ വയര്‍ വീര്‍ത്തു വരുന്നതിന് കാരണമാകാം. ഇവിടെ മറ്റു ലക്ഷണങ്ങളൊന്നും തന്നെ അനുഭവപ്പെട്ടെന്നു വരില്ല. ഭക്ഷണം നല്ലപോലെ ചവച്ചരച്ചും കഴിയ്ക്കുന്നതും മറ്റൊരു പരിഹാരമാണ്.

ഇൗ പ്രശ്‌നം കുറയ്ക്കാന്‍ ഭക്ഷണനിയന്ത്രണം തന്നെയാണ് പ്രധാന വഴി. എളുപ്പത്തില്‍ ശരീരം ആഗിരണം ചെയ്യാത്ത കാര്‍ബോഹൈഡ്രേറ്റുകള്‍ കലര്‍ന്ന ഭക്ഷണം ഒഴിവാക്കണം. ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍സ ക്യാബേജ്, ബ്രൊക്കോളി, ആപ്പിള്‍ തുടങ്ങിയവയും വായുക്ഷോഭത്തിന് ഇടവരുത്തും. ഇവ പതുക്കെ ദഹിക്കുന്നവയാണ്. അതുകൊണ്ട് ഇവ ദഹിക്കുമ്പോള്‍ ചെറിയ തോതില്‍ സള്‍ഫര്‍ പുറപ്പെടുവിക്കാനും സാധ്യതയുണ്ട്. ഇത് ദുര്‍ഗന്ധത്തോടു കൂടിയ കീഴ്ശ്വാസം പോകാന്‍ വഴിയൊരുക്കുന്നു.

ഹോര്‍മോണ്‍ വ്യത്യാസങ്ങളും ഈ പ്രശ്‌നമുണ്ടാക്കാറുണ്ട്. മാസമുറ അടുക്കുമ്പോഴും ഗര്‍ഭകാലത്തു പ്രൊജസ്‌ട്രോണ്‍ എന്ന ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കും. ഇത് ഭക്ഷണം കുടലിലൂടെ പോകുന്ന വേഗവും ദഹനവേഗവും കുറയ്ക്കും. ഇതും വയര്‍ വീര്‍ത്തു വരാന്‍ കാരണമാകും.

ഒവേറിയന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണം വയര്‍ വീര്‍ത്ത് വരുന്നതാണ്. ഇതിനൊപ്പം വയറുവേദനയും വയര്‍ എപ്പോഴും നിറഞ്ഞിരിക്കുന്നുവെന്ന തോന്നലുമുണ്ടെങ്കില്‍ എത്രയും വേഗം ഡോക്ടറെ കണ്ട് കാരണം കണ്ടെത്തേണ്ടതാണ്.

Story first published:  Saturday, September 15, 2012, 12:35 [IST]
English summary
There are different causes which lead to a bloated belly and ways to treat them
Subscribe Newsletter