ആര്‍ത്തവസമയത്ത് യോഗ ചെയ്യാമോ?

Posted By:

യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.

യോഗയുടെ ഫലം കൃത്യമായി ലഭിക്കണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ.

യോഗയുടെ സമയം വളരെ പ്രധാനം. രാവിലെയോ വൈകീട്ടോ ആണ് യോഗ ചെയ്യാന്‍ ഏറ്റവും പറ്റിയ സമയം.

കുളിയ്ക്കുന്നതിന് മുന്‍പ് യോഗ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. യോഗ കഴിഞ്ഞ് പത്തു മിനിറ്റെങ്കിലും കഴിഞ്ഞേ കുളിയ്ക്കാവൂ. കുളി കഴിഞ്ഞ് 15 മിനിറ്റെങ്കിലും കഴിഞ്ഞേ യോഗ ചെയ്യാവൂ.

ഭക്ഷണം കഴിച്ച ഉടനെ യോഗ ചെയ്യരുത്. പ്രധാന ഭക്ഷണമാണെങ്കില്‍ നാലു മണിക്കൂര്‍ കഴിഞ്ഞേ യോഗ ചെയ്യാവൂ. ലഘുഭക്ഷണമെങ്കില്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞും.

യോഗ ചെയ്ത ശേഷം ഉടന്‍ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം.

ആര്‍ത്തവദിനങ്ങളില്‍ യോഗയിലെ ശാരീരിര ആയാസമുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടതില്ല. എന്നാല്‍ ശ്വസനക്രിയ പോലുള്ളവ ചെയ്യാം.

പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളുള്ളപ്പോള്‍ യോഗ ചെയ്യരുത്.

ബിപി, നടുവേദന, ഹെര്‍ണിയ, സ്‌പോണ്ടിലൈറ്റിസ് തുടങ്ങിയ അസുഖങ്ങളുള്ളവര്‍ യോഗ ചെയ്യുന്നത് ഡോക്ടറുടെ അഭിപ്രായപ്രകാരം മാത്രമേ ആകാവൂ.

യോഗ മുഴുവന്‍ ചെയ്തു കഴിഞ്ഞാല്‍ അഞ്ചു മിനിറ്റെങ്കിലും കണ്ണടച്ചു കിടന്ന് വിശ്രമിക്കണം.

അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങളാണ് യോഗ ചെയ്യുമ്പോള്‍ ഏറ്റവും സൗകര്യപ്രദം.

Read more about: yoga, യോഗ
English summary

Yoga, Health, Blood Pressure, Periods, Tea, Coffee, യോഗ, ആരോഗ്യം, ശരീരം, ബിപി, നടുവേദന, ആര്‍ത്തവം, ചായ, കാപ്പി

Yoga gives wellness for both body and mind. When practicing yoga, you should be careful about certain things,
Story first published: Friday, September 14, 2012, 16:46 [IST]
Please Wait while comments are loading...
Subscribe Newsletter