പുരുഷന്മാരിലും ചിലപ്പോള്‍ സ്തന വളര്‍ച്ച കാണാറുണ്ട്. ഗൈനെക്കോമാസ്റ്റിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കുഞ്ഞുങ്ങളിലും പ്രായപൂര്‍ത്തിയാകുമ്പോഴും മധ്യവയസിലുമാണ് പുരുഷന്മാരില്‍ ഈ പ്രശ്‌നം കൂടുതല്‍ കാണാറുള്ളത്.
പുരുഷന്മാരിലെ സ്തനപ്രദേശത്തെ കൊഴുപ്പാണ് ഗൈനെക്കോമാസ്റ്റിയ എന്ന ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണമാകുന്നത്.
സ്ത്രീ ഹോര്‍മാണായ ഈസ്ട്രജന്‍ പുരുഷന്മാരിലുമുണ്ട്. എന്നാല്‍ പുരുഷഹോര്‍മോണായ ആന്‍ഡ്രോജെന്റെ അളവിനേക്കാന്‍ ഈസ്ട്രജന്‍ അളവ് കൂടുമ്പോഴാണ ഈ അവസ്ഥയുണ്ടാകുന്നത്.
ഈ അവസ്ഥയിലേക്ക് പെട്ടെന്നല്ല എത്തിച്ചേരുന്നത്. ആറു മാസം മുതല്‍ 2 വര്‍ഷം വരെ സമയം പിടിയ്ക്കും. ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്ന അവസ്ഥയിലെത്തുമ്പോള്‍ ഉണ്ടാകുന്ന ഗൈനോക്കോമാസ്റ്റിയ ചിലപ്പോള്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കും. പെര്‍സിസ്റ്റന്റ് പ്യുബര്‍ട്ടെല്‍ ഗൈനെക്കോമാസ്റ്റിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
ഇത്തരം അവസ്ഥയ്ക്ക് കാരണങ്ങള്‍ പലതുണ്ട്. പോഷകാഹാരക്കുറവ് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരുത്തി വയ്ക്കാം. മഞ്ഞപ്പിത്തവും ഗൈനെക്കോമാസ്റ്റിയയ്ക്ക് വഴി വയ്ക്കാറുണ്ട്.
വൃഷണങ്ങളുടെ പ്രശ്‌നങ്ങള്‍ കാരണം പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനം കുറയുമ്പോള്‍ ഗൈനെക്കോമാസ്റ്റിയ എന്ന അവസ്ഥയുണ്ടാകാം.
ഹൈപ്പെര്‍ തൈറോയ്ഡ്, ക്യാന്‍സര്‍ തുടങ്ങിയവയും പുരുഷന്മാരിലെ സ്തനവളര്‍ച്ചയ്ക്ക് കാരണമാകാം.
ചിലതരം മരുന്നുകളുടെ ഉപയോഗവും ഗൈനെക്കോമാസ്റ്റിയക്ക് വഴി വയ്ക്കും.




















