Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വയര്‍ കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍

Posted by:
Updated: Tuesday, August 28, 2012, 15:44 [IST]

ആലിലവയറിന് ആയുര്‍വേദ വഴികളുമുണ്ട്. വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ ആയുര്‍വേദം പറയുന്ന കാര്യങ്ങള്‍ എന്തെന്നറിയൂ,

08 28 ayurvedic ways reduce belly fat

ദിവസവും ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ എന്നിവയില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുക. വയറും ശരീരവണ്ണവും കുറയും.

ഓരോ മണിക്കൂറിലും ഒരു ഗ്ലാസ് വെള്ളം വീതം കുറയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. രാവിലെ ഉണര്‍ന്നെഴുന്നേറ്റ് വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുക.

ഗ്രാമ്പൂ, ഇഞ്ചി, കുരുമുളക് എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉപയോഗിക്കുക. ഇവ ദഹനത്തെ സഹായിക്കുകയും വയറ്റിലെ കൊഴുപ്പു നീക്കുകയും ചെയ്യും.

രാവിലെ രണ്ടു പഴവര്‍ഗങ്ങളും രാത്രി ഏതെങ്കിലും ഒരു പഴവര്‍ഗവും ശീലമാക്കുക. വയറ്റിലെ കൊഴുപ്പു കുറയും.

വയറ്റില്‍ ഏതെങ്കിലും ആയുര്‍വേദ എണ്ണ കൊണ്ട് മസാജ് ചെയ്യാം. 15 മിനിറ്റു കഴിഞ്ഞ് ചൂടുവെള്ളം കൊണ്ട് കഴുകാം.

മുതിര ഉണക്കിപ്പൊടിച്ച് അല്‍പം ചൂടാക്കിയ പുളിയുള്ള മോരില്‍ ചേര്‍ത്ത് വയറ്റില്‍ മസാജ് ചെയ്യുന്നത് വയറ്റിലെ കൊഴുപ്പു നീങ്ങാന്‍ സഹായിക്കും.

അരിയാഹാരം കുറച്ച് ഗോതമ്പ്, ഓട്‌സ് തുടങ്ങിയവയിലേക്കു തിരിയുക. മാംസാഹാരം കഴിവതും കുറയ്ക്കണം. വറുത്ത സാധനങ്ങള്‍, കൊഴുപ്പുള്ള പാലുല്‍പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും കഴിവതും കുറയ്ക്കുക. മധുരവും ഉപ്പും എണ്ണയുടെ ഉപയോഗവും കുറയ്ക്കുക.

നടക്കുക, ഓടുക, നീന്തുക തുടങ്ങിയ വ്യായാമങ്ങള്‍ ശീലമാക്കുക. ഇത് വയര്‍ കുറയ്ക്കാനും ശരീരത്തിന് ആരോഗ്യം ലഭിക്കാനും സഹായിക്കും.

ഉച്ചയുറക്കം കഴിവതും ഒഴിവാക്കണം. ഉച്ചയ്ക്ക് ഉറങ്ങുമ്പോള്‍ ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ കുറയും. ഇത് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും.

Topics: weight, തടി
Story first published:  Tuesday, August 28, 2012, 15:37 [IST]
English summary
According to Ayurveda, belly fat is due to a number of reasons that cause an increase in Kapha dosha. Lack of exercise, sleep in the How to lose belly fat with Ayurvedaafternoons, and an unhealthy diet and lifestyle can lead to this collective state.
Subscribe Newsletter