ലൈംഗികത നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ആരോഗ്യത്തിനു മാത്രമല്ലാ, സൗന്ദര്യത്തിനും ഇത് ഗുണം ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ശരീരം മെലിയാനും ഇത് സഹായകരമാണ്.

പഠനങ്ങളും ഗവേഷണങ്ങളും തെളിയിച്ച കാര്യമാണ് പറയുന്നത്. ലൈംഗികത രക്തപ്രവാഹം കൂട്ടുന്നു. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന നല്ല കൊളസ്‌ട്രോളാക്കി മാറ്റുന്നു. ഇതു കൂടാതെ നല്ല ഉറക്കം, വണ്ണം കുറയ്ക്കുക, ധാരാളം ഊര്‍ജം എന്നിവയും ലൈംഗികതയിലൂടെ ലഭിക്കുന്ന ഗുണങ്ങളാണ്.
സ്ത്രീകളുടെ സൗന്ദര്യം കൂട്ടാനും ഇത് സഹായിക്കും. ബന്ധപ്പെടുമ്പോള്‍ സ്ത്രീ ശരീരത്തില്‍ കൂടുതല്‍ ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു.
ഈസ്ട്രജന്‍ ചര്‍മത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന ഒരു ഹോര്‍മോണാണ്.
ദിവസവും 15 മുതല്‍ 350 കലോറി വരെ കത്തിച്ചു കളയാന്‍ ഈ ലൈംഗിക വ്യായാമത്തിന് കഴിയുമത്രെ. ശരീരത്തില്‍ അധികം വരുന്ന കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഒരു മാര്‍ഗം.
ടെന്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും ലൈംഗികത നല്ലതാണ്. ഈ സമയത്ത് ശരീരം പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് ഇതിന് സഹായിക്കുന്നത്.


















