ഗര്‍ഭനിരോധന ഗുളികകള്‍ ദീര്‍ഘകാലം അടുപ്പിച്ച് ഉപയോഗിക്കാമോയെന്ന സംശയം പലര്‍ക്കുമുണ്ട്. പൊതുവെ ആവശ്യമുള്ളത്ര കാലം ഇവ ഉപയോഗിക്കുന്നതു കൊണ്ട് ദോഷമില്ലെന്നാണ് വൈദ്യശാസ്ത്രം അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ചില പ്രത്യേക കേസുകളില്‍ ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം അമിതമാകുന്നത് ദോഷം വരുത്തുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
35 വയസില്‍ കൂടുതലുള്ള, പുകവലിക്കുന്ന സ്ത്രീകള്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കരുതെന്നു പറയും. ഇതുപോലെ തന്നെ ബ്ലഡ് ക്ലോട്ടിംഗ് പ്രശ്‌നങ്ങളുള്ള സ്ത്രീകളും ബിപിയുള്ളവരും ഇത്തരം ഗുളികകള്‍ കഴിയ്ക്കുന്നത് നല്ലതല്ല. മുലയൂട്ടുന്ന സ്ത്രീകളും ചില പ്രത്യേക ഹോര്‍മോണുകള്‍ അടങ്ങിയ ഗുളികകള്‍ കഴിയ്ക്കുന്നത് നല്ലതല്ല. ഇത് മുലപ്പാല്‍ ഉല്‍പാദനത്തെ ബാധിക്കും. കുഞ്ഞുങ്ങള്‍ക്കും ഇത് നല്ലതല്ല.
അപ്രതീക്ഷിതമായ ഗര്‍ഭം തടയാന്‍ ഇപ്പോള്‍ ഉപയോഗിച്ചു വരുന്ന മാര്‍ഗമാണ് എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍സ്. മറ്റു മുന്‍കരുതലുകളില്ലാതെ ബന്ധപ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍സുകള്‍ ഉപയോഗിച്ചാല്‍ ഗര്‍ഭധാരണം തടയാനാകുമെന്നതാണ് പ്രയോജനം.
ഇത്തരം ഗുളികകളിലെ ഹോര്‍മോണാണ് ഗര്‍ഭധാരണം തടയുന്നതില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്.
എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍സുകള്‍ അടുപ്പിച്ച് ഉപയോഗിക്കാമോയെന്ന സംശയം പലര്‍ക്കുമുണ്ട്. ഇത്തരത്തിലുള്ള ഉപയോഗം ദോഷങ്ങള്‍ വരുത്തുന്നുവെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. എന്നാല്‍ ഇവ ഛര്‍ദി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഗുളിക കഴിച്ച് ഉടന്‍ ഛര്‍ദിച്ചാല്‍ ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുകയുമില്ല.
ഹോര്‍മോണുകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ടു തന്നെ ഇത്തരം ഗുളികകള്‍ അടുപ്പിച്ച് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.




















