
ഡാന്‍സ് സെക്‌സിനെ സ്വാധീനിക്കുന്നുണ്ട്. ശരീരത്തിന് വഴക്കം ലഭിക്കുവാന്‍ ഇത് നല്ലതാണ്. ഡാന്‍സിലെ വിവിധ പോസുകളും സെക്‌സുമായി ബന്ധപ്പെട്ടിരിക്കുന്നു. രതിശില്‍പങ്ങള്‍ക്ക് മിക്കവാറും ഡാന്‍സ് പോസുകള്‍ നല്‍കുന്നതിന്റെ ഉദ്ദേശ്യവും ഇതുതന്നെ. ബെല്ലി ഡാന്‍സ്, സാല്‍സ എന്നിവ ഇത്തരംവ്യായാമങ്ങളായി എടുക്കാം.ഏതുതരം നൃത്തമാണെങ്കിലും ഇത് ശരീരത്തിനും പെല്‍വിക് മസിലുകള്‍ക്കും ഉറപ്പു നല്‍കുന്നു.
ലൈംഗികജീവിതത്തെ സഹായിക്കുന്ന മറ്റൊന്നാണ് യോഗ. ഹൃദയം, മസിലുകള്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ആരോഗ്യത്തെ യോഗ സഹായിക്കുന്നു. യോഗയില്‍ അഭ്യസിക്കുന്ന ശ്വസനക്രിയകള്‍ ശരീരത്തെ തിരിച്ചറിയാനും ശ്വസനനിയന്ത്രണത്തിനും സഹായിക്കുന്നു. ഇത് ലൈംഗികജീവിതത്തിന് ആരോഗ്യകരവുമാണ്.
ഭാരമുയര്‍ത്തി ചെയ്യുന്ന വെയ്റ്റ് ട്രെയിനിംഗ് രക്തപ്രവാഹത്തെയും പുരുഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. പുരുഷനെ കരുത്തുള്ളതാക്കുവാന്‍ ഇതു സഹയാിക്കുമെന്നര്‍ത്ഥം.
സ്റ്റാമിന, ആരോഗ്യം എന്നിവ നല്ല ലൈംഗിക ജീവിതത്തില്‍ പ്രധാനം തന്നെ. നല്ല സ്റ്റാമിക്കു ചേര്‍ന്ന നല്ലൊരു വ്യായാമമാണ് നീന്തല്‍. ഇത്തരത്തില്‍ പെട്ട ഒന്നാണ് നീന്തല്‍. ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ചേര്‍ന്ന ഒരു വ്യായാമം. സ്ത്രീ പുരുഷ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിന് നീന്തലിനും പ്രധാന സ്ഥാനമുണ്ട്.
കാര്‍ഡിയോ വ്യായാമങ്ങളും ഇതിന് സഹായിക്കുന്നവയാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പികാനും സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.


















