Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ശീതളപാനീയങ്ങള്‍ ഹൃദയത്തിന് ദോഷം

Posted by:
Published: Thursday, July 26, 2012, 12:00 [IST]

ശീതളപാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നത് ഇപ്പോള്‍ ആവശ്യത്തേക്കാളേറെ ഫാഷനായി മാറിയിട്ടുണ്ട്. ഇവ വരുത്തി വയ്കകുന്ന ദോഷങ്ങള്‍ ചില്ലറയൊന്നുമല്ല.

07 26 diet soda health effect

ചെറിയ കുട്ടികള്‍ പോലും ഇത്തരം പാനീയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് കുട്ടികളില്‍ അമിതവണ്ണം വരുത്തിവയ്ക്കും.

മധുരം തന്നെയാണ് ഇവിടെ വില്ലനാകുന്നത്. യാതൊരു പോഷകഗുണവുമില്ലാത്ത പഞ്ചസാരയാണ് ഇത്തരം പാനീയങ്ങളില്‍ ചേര്‍ക്കുന്നത്. കൊഴുപ്പു കൂട്ടുകയല്ലാതെ ഇവ കൊണ്ട് പ്രത്യേകിച്ച് മറ്റൊരു പ്രയോജനവുമില്ല. ഈ മധുരം അമിതവണ്ണം വരുത്തിവയ്്കും.

പ്രമേഹം പോലുള്ള രോഗങ്ങള്‍ വരുത്തുവയ്ക്കാനും ഇത്തരം ശീതളപാനീയങ്ങള്‍ വഴി വയ്ക്കും. ഇതിലെ മധുരം തന്നെയാണ് ഇവിടെയും പ്രശ്‌നം.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കാനും ഇത്തരം പാനീയങ്ങള്‍ വഴിയൊരുക്കും. ഇത് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് നടത്തിയ പഠനത്തില്‍ തെളിഞ്ഞ കാര്യമാണ്. 40നും 75നും ഇടയിലുള്ള 43000 പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇവരെ 22 വര്‍ഷം നീണ്ട പഠനത്തിന് വിധേയമാക്കിയിരുന്നു. ഇവരില്‍ ഇത്തരം ശീതളപാനീയങ്ങള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

മെറ്റബോളിക് സിന്‍ഡ്രോം എന്നൊരു അസുഖവും ശീതളപാനീയങ്ങള്‍ വരുത്തിവയ്ക്കുന്നുണ്ട്. ബിപി, കൊളസ്‌ട്രോള്‍, അമിതവണ്ണം, ഇന്‍സുലിന്‍ പ്രശ്‌നങ്ങള്‍ എന്നിവയും ഇത്തരം ശീതളപാനീയങ്ങള്‍ വരുത്തി വയ്ക്കുന്ന ദോഷം തന്നെ.

English summary
Sweet soda is a drink with bubbles and artificial flavours. And did we miss taste? Armed with a large amount of easily digested sugar, soda leads to higher levels of inflammation and an increase in the lipids in your blood, which could potentially contribute to heart diseases.
Subscribe Newsletter