Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അമിത വണ്ണമോ ? പരിഹാരം...

Posted by:
Updated: Thursday, July 19, 2012, 15:14 [IST]

07 19 Ways Control Obesity 1
 

തടി കൂടിയതു കൊണ്ട് കഷ്ടപ്പെടുന്നവര്‍ ധാരാളം. തടി കുറയ്ക്കാന്‍ എന്താണ് വഴിയെന്ന് ഇക്കൂട്ടര്‍ അന്വേഷിച്ചു നടക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. ഇതിന് ഇവരെ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ അറിയൂ.

സ്വാഭാവികമാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ ഒരുപരിധി വരെ പൊണ്ണത്തടി കുറയ്ക്കാവുന്നതാണ്. ഭക്ഷണക്രമീകരണം, വ്യായാമം എന്നിവ തടി കുറക്കാനുള്ള സ്വാഭാവികമാര്‍ഗങ്ങളാണ്.

വ്യായാമം തടി കുറക്കാന്‍ മാത്രമല്ലാ നമ്മുടെ ആരോഗ്യത്തിനും നല്ലതാണ്. ദിവസവും നടക്കുകയെന്നത് എല്ലാവര്‍ക്കും ചെയ്യാവുന്ന ഏറ്റവും ലളിതമായ ഒരു വ്യായാമമാണ്. ഒരു മാസം അടുപ്പിച്ച് നാലു കിലോമീറ്റര്‍ വീതം നടന്നാല്‍ ഏതാണ്ട് രണ്ടരക്കിലോ ഭാരം കുറക്കാം. ശാരീരിക അധ്വാനം ഒട്ടുമില്ലാത്തവര്‍ക്ക് നടപ്പ് ഏറെ പ്രയോജനം ചെയ്യും.

വീട്ടുജോലികള്‍ ചെയ്യുന്നത് നല്ലൊരു അധ്വാനമാണ്. അടിച്ചുതുടക്കുക, പൂന്തോട്ടപ്പണി, കാര്‍ കഴുകുക, തുണി കഴുകുക തുടങ്ങിയവ തടി കുറക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ്.

മുകള്‍ നിലയിലാണ് ഒാഫീസെങ്കില്‍ ലിഫ്റ്റും എലിവേറ്ററും ഉപയോഗിക്കുന്നതിന് പകരം കോണിപ്പടികള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അമിതമായി ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കണം. ഓഫീസിലിരുന്നും ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങള്‍ പരിശീലിക്കുന്നത് നല്ലതായിരിക്കും.

ഓടുക, വീട്ടിലെ കോണിപ്പടികള്‍ കയറുക, കുനിഞ്ഞും നിവര്‍ന്നും ചെയ്യാവുന്ന വ്യായാമങ്ങള്‍ ചെയ്യുക എന്നിവയും തടി കുറക്കാന്‍ സഹായിക്കും.

Story first published:  Thursday, July 19, 2012, 15:09 [IST]
English summary
Surgery and anti-obesity drugs are some ways that help control obesity. However, diet and physical exercise are the best ways to control obesity.
Subscribe Newsletter