പുരുഷവന്ധ്യത കുട്ടികളുണ്ടാകാന്‍ തടസം നില്‍ക്കുന്ന വലിയൊരു ഘടകം തന്നെയാണ്. മിക്കവാറും ബീജോല്‍പാദനക്കുറവാണ് ഇതിന് കാരണമാകാറ്. ഇതിന് പുറമെ വൃഷണങ്ങള്‍ക്കുണ്ടാകുന്ന മുറിവ്, പ്രോട്ടീന്‍ കുറവ്, സ്‌ട്രെസ്, അമിതമായ വ്യായാമം എന്നിവയും പുരുഷവന്ധ്യതക്കു കാരണമാകാറുണ്ട്.
പുരുഷവന്ധ്യത വരാതിരിക്കാന്‍ ചെയ്യാവുന്ന ചില മുന്‍കരുതലുകളുണ്ട്.
ബീജോല്‍പാദനക്കുറവ് വരാതിരിക്കുകയെന്നത് പ്രധാനം. വല്ലാതെ ഇറുകിയ വസ്ത്രങ്ങള്‍, കൂടുതല്‍ ചൂടുള്ള വെള്ളത്തിലെ കുളി എന്നിവ ഒഴിവാക്കണം.
അമിതവണ്ണം സ്ത്രീകള്‍ക്ക് ഗര്‍ഭിണിയാകാന്‍ തടസം നില്‍ക്കാറുണ്ട്. അമിതവണ്ണം പുരുഷവന്ധ്യതയ്ക്കും കാരണമാകും. ഇത് ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ ഉല്‍പാദനം കുറയ്ക്കും.
കുഞ്ഞിനെ ആഗ്രഹിക്കുന്നവര്‍ സ്വയംഭോഗം കുറച്ച് കൂടുതല്‍ സെക്‌സില്‍ ഏര്‍പ്പെടുക. രണ്ടുമൂന്നു ദിവസത്തെ ഇടവേള ബീജങ്ങളെ കൂടുതല്‍ ശക്തിയുള്ളതാക്കും. അതിരാവിലെയും ഉച്ചതിരിഞ്ഞും സെക്‌സില്‍ ഏര്‍പ്പെടുന്നതാണ് കുട്ടികളുണ്ടാകാന്‍ കൂടുതല്‍ നല്ലത്. കാരണം ഈ സമയത്ത് ബീജോല്‍പാദനം വര്‍ദ്ധിക്കും.
മദ്യപാനം, പുകവലി, മയക്കുമരുന്ന്, അമിത എരിവുള്ള ഭക്ഷണം എന്നിവ കുറയ്ക്കുക. ഇവയെല്ലാം സെക്‌സിന് എതിര് നില്‍ക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.
സ്‌ട്രെസ് ബീജോല്‍പാദനം കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. സ്‌ട്രെസ് ഒഴിവാക്കാന്‍ യോഗ പോലുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതു നല്ലതാണ്.




















