തൈറോയ്ഡ് വന്ധ്യത വരുത്തുമോ?

Posted By:
Subscribe to Boldsky

Woman
തൈറോയ്ഡ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. സ്ത്രീകളില്‍ പ്രത്യേകിച്ചും. ഹൈപ്പോതൈറോയ്ഡ്, ഹൈപ്പര്‍ തൈറോയ്ഡ് എന്നിങ്ങനെ രണ്ടുതരം തൈറോയ്ഡുകളുണ്ട്.

തൈറോയ്ഡ് ഗ്രന്ഥി വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തപ്പോഴാണ് ഹൈപ്പോതൈറോയ്ഡ് ഉണ്ടാകുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനും അമിതമാകുമ്പോള്‍ ഹൈപ്പര്‍ തൈറോയ്ഡും. ഇവ രണ്ടും തൈറോയ്ഡ് രോഗമെന്ന ഗണത്തില്‍ പെടുന്നു.

ഹോര്‍മോണ്‍ പ്രത്യകതകള്‍ കൊണ്ട് സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. രക്തസാമ്പിള്‍ പരിശോധിച്ചാല്‍ തൈറോയ്ഡ് കണ്ടെത്താം.

സ്ത്രീകളില്‍ തൈറോയ്ഡ് ചിലപ്പോള്‍ ഗര്‍ഭധാരണ പ്രശ്‌നങ്ങളുണ്ടാക്കാം. തൈറോയ്ഡ് ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടാക്കുമെന്നതു കൊണ്ടാണിത്. ഇത് ഓവുലേഷനേയും ബാധിക്കും. ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നു മാത്രമല്ലാ, അബോര്‍ഷന്‍ സംഭവിക്കാനും തൈറോയ്ഡ് വഴിയൊരുക്കും.

കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം, എന്നാല്‍ ഇത് വന്ധ്യതക്കുള്ള ഒരു കാരണമാണെന്നു പറയാനാകില്ല. കാരണം ചികിത്സയിലൂടെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാവുന്നയേുള്ളൂ.

തൈറോയ്ഡുള്ളവര്‍ പൂര്‍ണമായും ഭേദമാകാതെ ഗര്‍ഭം ധരിച്ചാല്‍ ഈ പ്രശ്‌നം കുഞ്ഞുങ്ങളിലേക്കും പകരാന്‍ സാധ്യതയുണ്ട്. കുഞ്ഞിന്റെ ശാരീരിക മാനസിക വളര്‍ച്ചയെ ബാധിക്കുക, സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ കുഞ്ഞുങ്ങള്‍ക്കുണ്ടാകാവുന്ന പ്രശ്‌നങ്ങളാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Thursday, July 12, 2012, 13:08 [IST]
English summary

Thyroid, Health, Body,Pregnancy, Infertility, തൈറോയ്ഡ്, ആരോഗ്യം, ശരീരം, ഗര്‍ഭം, വന്ധ്യത, സ്ത്രീ, കുഞ്ഞ്, ഹെപ്പര്‍ തൈറോയ്ഡ്, ഹൈപ്പോ തൈറോയ്ഡ്‌

Thyroid is a health problem, especially for women, as it increases the chances for infertility
Please Wait while comments are loading...
Subscribe Newsletter