Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്തനഭംഗിക്ക് അഞ്ചു കാര്യങ്ങള്‍

Posted by:
Updated: Saturday, July 7, 2012, 12:13 [IST]

07 07 Tips Beautiful Breasts
 

മാറിടഭംഗി സ്ത്രീ സൗന്ദര്യത്തില്‍ പ്രധാനം. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഇത് എളുപ്പം സ്വന്തമാക്കാം. ഇതാ ഇതിനുള്ള അഞ്ചു വഴികളിതാ,

പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണങ്ങളാണ് മാറിടവളര്‍ച്ചക്കു സഹായിക്കുക. പ്രോട്ടീന്‍ മാറിടവളര്‍ച്ചക്കു സഹായിക്കുന്ന മസിലുകളേയും മാറിടത്തിന് ആകൃതി നല്‍കുന്ന കൊളാജന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനത്തെയും സഹായിക്കും.

മീന്‍, ഒലീവ് ഓയില്‍ എന്നിവ മാറിട വളര്‍ച്ചെയ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവയ്ക്കു പുറമെ വൈറ്റമിന്‍ സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങളും കഴിയ്ക്കുക.

സ്തനഭംഗി കാത്തു സൂക്ഷിക്കുന്നതില്‍ ബ്രായ്ക്ക് അതിപ്രധാന സ്ഥാനമുണ്ടെന്നു തന്നെ പറയാം. സ്തനങ്ങള്‍ ഇടിയാതിരിക്കാന്‍ ഇവ ധരിക്കേണ്ടത് അത്യാവശ്യം. കൃത്യമായ അളവിലും ആകൃതിയിലുമുള്ളവ നോക്കി വാങ്ങുക. കൂടുതല്‍ ഇറുകിയതും അയഞ്ഞതുമായ ബ്രാ ധരിക്കാതിരിക്കുക.

അയഞ്ഞ ബ്രാ മാറിടത്തെ താങ്ങി നിര്‍ത്തില്ല. ഇറുകിയ ബ്രായാകട്ടെ, രക്തപ്രവാഹത്തെ ബാധിക്കുന്നു. മാറിടത്തിലെ രക്തധമനികളെ വല്ലാതെ മുറുക്കിയാല്‍ ഇത് പാടുകളും തടിപ്പുമുണ്ടാക്കും.

ശരീരവണ്ണം പെട്ടെന്നു കുറയുന്നതും കൂടുന്നതും സ്തനാകൃതി നശിപ്പിക്കും. ആരോഗ്യകരമായ ശരീരഭാരം എപ്പോഴും നില നിര്‍ത്താന്‍ ശ്രമിക്കുക. ഇത് കൂടുകയുമരുത്, കുറയുകയുമരുത്.

വ്യായാമം സ്തനാകൃതിക്കു പ്രധാനം. സ്തനത്തിലെ മസിലുകള്‍ക്ക് വ്യായാമം ഉറപ്പു നല്‍കും. പുഷ് അപ്, പുള്‍ അപ് എന്നിവ നല്ല വ്യായാമങ്ങളാണ്.

രാത്രി കിടക്കുന്നതിനു മുന്‍പ് സ്തനങ്ങള്‍ ഏതെങ്കിലും നല്ല മോയിസ്ചറൈനസര്‍ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. ചുളിവുകള്‍ വരാതിരിക്കാനും രക്തപ്രവാഹം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.

Story first published:  Saturday, July 7, 2012, 12:10 [IST]
English summary
As research has added to greater knowledge about the breasts and ways to ensure that they remain healthy and beautiful, women can now take action in their younger years to keep their breasts in the best possible condition.
Subscribe Newsletter