Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പല്ലുവേദന, വായ്‌നാറ്റം, പരിഹാരമുണ്ട്

Posted by:
Published: Friday, July 6, 2012, 14:32 [IST]

 

നല്ല ഭക്ഷണമുണ്ടായതു കൊണ്ടായില്ല, ഇത് കഴിയ്ക്കണമെങ്കില്‍ പല്ലും വേണ്ടേ. പല്ലുകളുടെ ആരോഗ്യത്തിനുള്ള ചില ഒറ്റമൂലികളിതാ,

ചെറിയ ഉള്ളി വായില്‍ ദുര്‍ഗന്ധമുണ്ടാക്കുമെന്നതു ശരിയാണ്. എന്നാല്‍ ഇത് വായിലിട്ടു ചവയ്ക്കുന്നത് പല്ലുകളിലെ കീടാണുക്കളെ അകറ്റും.

അല്‍പം ഹൈഡ്രജന്‍ പെറോക്‌സൈഡും വെള്ളവും കലര്‍ത്തി ഓരോ തവണ ഭക്ഷണം കഴിച്ച ശേഷവും വായ കഴുകുന്നത് നല്ലതാണ്.

കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

ചെറുനാറങ്ങയക്ക് പുളിപ്പാണെന്നുള്ളതു ശരിയാണ്. ദിവസവും പകുതി ചെറുനാരങ്ങ, അതും തൊണ്ടോടു കൂടി കഴിയ്ക്കുന്നതു നല്ലതാണ്. ഇത് അല്‍പം ബുദ്ധിമുട്ടാണെങ്കിലും.

പല്ലു വേദനയ്ക്കും ചില വീട്ടുവൈദ്യങ്ങളുണ്ട്.

ഗ്രാമ്പൂ വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുന്നത് ആശ്വാസം നല്‍കും.

വെളുത്തുള്ളി, റോക്ക് സാള്‍ട്ട് എന്നിവ ചേര്‍ത്ത് വേദനയുള്ള പല്ലില്‍ വയ്ക്കുന്നതു നല്ലതായിരിക്കും.

വായ്‌നാറ്റമകറ്റാന്‍ ചില മൗത്ത് റിഫ്രഷണറുകള്‍ വീട്ടില്‍ തന്നെ ലഭ്യമാണ്.

ഉണക്കിയ മല്ലിയില കടിച്ചു ചവയ്ക്കുന്നത് നല്ലതാണ്.

ചൂടുവെള്ളത്തില്‍ ഇഞ്ചി, ചെറുനാരങ്ങാ നീര് എന്നിവ കലര്‍ത്തി ഗാര്‍ഗിള്‍ ചെയ്യാം.

വായ ഉണങ്ങാന്‍ അനുവദിക്കരുത്. ഇത് വായ്‌നാറ്റമുണ്ടാക്കും. ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുന്നതു തന്നെ പരിഹാരം.

ഉപ്പും അല്‍പം ബേക്കിംഗ് സോഡയും ചൂടുവെള്ളത്തിലിട്ട് വായ കഴുകുന്നത് നല്ലതായിരിക്കും.

ഉലുവ ചൂടുവെള്ളത്തിലിട്ട് രണ്ടു നേരവും കുടിയ്ക്കുന്നത് വായ്‌നാറ്റമകറ്റാന്‍ നല്ലതാണ്.

ബട്ടര്‍ ഫ്രൂട്ട് വായ്‌നാറ്റമകറ്റാന്‍ നല്ലതാണ്. ഇത് കഴിയ്ക്കുക.

English summary
Bacteria in the mouth can lead to tooth decay and pain. Any home remedies which can slow the development of cavities and strengthen the tissue of the gums are worth trying.
Subscribe Newsletter