Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പോളിസിസ്റ്റിക് ഓവറി വന്ധ്യതയുണ്ടാക്കിയേക്കും

Posted by:
Published: Monday, July 2, 2012, 11:05 [IST]

07 02 Polycystic Ovary Reason Remedy
 

സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിക്കുന്ന പ്രധാന രോഗങ്ങളിലൊന്നാണ് പോളിസിസ്റ്റിക് ഓവറി. മുന്‍പ് 30 കഴിഞ്ഞ സ്ത്രീകളില്‍ മാത്രമായിരുന്നു ഈ പ്രശ്‌നം കണ്ടുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൗമാരം കടന്ന പെണ്‍കുട്ടികളില്‍ പോലും പോളിസിസ്റ്റിക് ഓവറി എന്ന രോഗം കണ്ടുവരുന്നു.

സെക്‌സ് ഹോര്‍മോണുകളുടെ വ്യതിയാനം കൊണ്ട് ഗര്‍ഭപാത്രത്തില്‍ സിസ്റ്റുകള്‍ വളരുന്നതാണ് ഇതിന് കാരണം. ഇത് ആര്‍ത്തവക്രമക്കേടുകള്‍ക്കും വയറുവേദനയ്ക്കും കാരണമാകുന്നു. വന്ധ്യതക്കു തന്നെ വഴി വയ്ക്കാവുന്ന ഒരു പ്രശ്‌നമായതു കൊണ്ടു തന്നെ പോളിസിസ്റ്റിക് ഓവറിയുടെ പ്രാധാന്യവും ഏറുന്നു.

ഈ രോഗമുള്ളവരില്‍ അമിത രോമവളര്‍ച്ച, വണ്ണം കൂടുക, തുടങ്ങിയവ കണ്ടുവരാറുണ്ട്.

പോളിസിസ്റ്റിക് ഓവറിക്ക് പല കാരണങ്ങളുമുണ്ട്. ശരിയല്ലാത്ത ഭക്ഷണക്രമം ഇതില്‍ പ്രധാനമാണ്. ഫാസ്റ്റ് ഫുഡ് പോലുള്ള ശീലങ്ങള്‍ ഒരു കാരണം. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ശീലിക്കുക.

പ്രമേഹവും പോളിസിസ്റ്റിക് ഓവറിയ്ക്കുള്ളൊരു കാരണമാണ്. അതുകൊണ്ട് മധുരം കഴിയ്ക്കുന്നത് നിയന്ത്രിക്കുക. പാരമ്പര്യമായി പ്രമേഹമുള്ളവരും സൂക്ഷിക്കണം.

ശരീരത്തിന് ആവശ്യമായ വ്യയാമം ലഭിക്കാത്തതും പോളിസിസ്റ്റിക് ഓവറിക്കുള്ളൊരു കാരണമാണ്. വ്യായാമക്കുറവ് ശരീരത്തിലെ രക്തസഞ്ചാരം കുറയ്ക്കുന്നു. നല്ലതു പോലെ വ്യായാമം ചെയ്യുന്നതും നല്ല ഡയറ്റിനൊപ്പം പ്രധാനം.

ഇന്നത്ത ജീവിതശൈലിയും ഒരു പരിധി വരെ പോളിസിസ്റ്റിക് ഓവറിക്കു കാരണമാകുന്നുണ്ട്. ടെന്‍ഷന്‍, സ്ട്രസ് എന്നിവ പ്രധാന കാരണം. തിരക്കു പിടിച്ച ജോലിയും യാത്രകളും ഡയറ്റും വ്യായാമവും താറുമാറാക്കും. കഴിവതും ചിട്ടയായ ജീവിത ശൈലി സ്വീകരിക്കുക. ഇതും പോളിസിസ്റ്റിക് ഓവറി വരാതിരിക്കാനുള്ള ഒരു വഴിയാണ്. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഈ രോഗത്തിനുള്ള മറ്റൊരു കാരണമാണ്.

ചികിത്സയിലൂടെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പോളിസിസ്റ്റിക് ഓവറി ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ. ചികിത്സയോടൊപ്പം ഡയറ്റും വ്യായാമവും പ്രധാനമാണെന്നു മാത്രം.

English summary
Polycystic Ovary Syndrome is becoming a common health problem among women. The major issue is that, earlier women over 30 used to suffer from this syndrome but these days, even young teens are becoming victims of this disorder.
Subscribe Newsletter