Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഒരാഴ്ച കൊണ്ടു വയര്‍ കുറയും

Posted by:
Published: Saturday, June 30, 2012, 13:51 [IST]

06 30 Ways Get Flat Tummy
 

മുഖം പോലെത്തന്നെ വയറിന്റെ ഭംഗിക്കും ആളുകള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ പ്രാധാന്യം കൊടുക്കാറുണ്ട്. ആലിലവയര്‍ എന്നതു പലപ്പോഴും പലര്‍ക്കും സ്വപ്‌നം മാത്രമാവുകയാണ് പതിവ്. ഒരാഴ്ച കൊണ്ടു വേണമെങ്കിലും വയര്‍ കുറയ്ക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം.

വയറ്റിലെ മസിലുകള്‍ അയയുമ്പോഴാണ് ചിലപ്പോള്‍ വയര്‍ ചാടുന്നത്. മസിലുകളെ ശക്തിപ്പെടുത്തുകയാണ് ഒരു വഴി. ഇത് വ്യായാമം കൊണ്ടു മാത്രമെ സാധിക്കുകയുള്ളൂ. പുഷ് അപ്, പുള്‍ അപ് തുടങ്ങിയ വ്യായാമങ്ങള്‍ ഇതിന് സഹായിക്കും. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും 15 തവണ വീതം ഇവ ചെയ്യുകയും വേണം.

വയറ്റിലെ മസിലുകള്‍ക്ക് മാത്രമുള്ള വ്യായാമമാണ് ക്രഞ്ചസ്. ഇവയും കാലുകള്‍ ഉയര്‍ത്തിയിട്ടുള്ള മറ്റു വ്യായാമമുറകളും വയറു കുറയാന്‍ സഹായിക്കും. 20 തവണയെങ്കിലും ഇവ ചെയ്യണമെന്നു മാത്രം.

ഇത്തരം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഭക്ഷണനിയന്ത്രണവും പ്രധാനം. പച്ചക്കറികളും പഴവര്‍ഗങ്ങളുമടക്കമുള്ള ഭക്ഷണങ്ങള്‍ വേണം. പായ്ക്കറ്റില്‍ കിട്ടുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. മാംസാഹാരപ്രിയരാണെങ്കില്‍ മത്സ്യം, ചിക്കന്‍ എന്നിവ കഴിയ്ക്കാം. മട്ടന്‍, ബീഫ് എന്നിവ കുറയ്ക്കുക.

ശരീരത്തില്‍ വെള്ളം അധികമാകുന്ന അവസ്ഥയിലും വയര്‍ ചാടും. സോഡിയമാണ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത്. ഇതൊഴിവാക്കാന്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക.

ടെന്‍ഷന്‍ വയറു കൂട്ടും. എങ്ങനെയാണെന്നറിയാമോ, ടെന്‍ഷന്‍ കൂടുമ്പോള്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പക്കപ്പെടും. ഇത് ശരീരത്തിന്റെ വണ്ണം കൂട്ടാന്‍ കാരണമാകും. വണ്ണം കൂടുമ്പോള്‍ സ്വാഭാവികമായി വയറുംകൂടും.

യോഗയിലെ ചില വ്യായാമമുറകളും വയര്‍ കുറയാന്‍ സഹായിക്കും. ശ്വാസം പിടിച്ച് വയര്‍ ഉള്ളിലേക്കു പിടിച്ചു കൊണ്ടുള്ള വ്യായാമങ്ങള്‍ നല്ലതാണ്.

English summary
While you cannot reduce fat, you can lose belly fat by decreasing your total body fat percentage. And you don't have to completely alter your daily habits to get a flat stomach within 7 days!
Subscribe Newsletter