വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങൡലൊന്നാണ് ബീജങ്ങളുടെ എണ്ണത്തിലുള്ള കുറവ്. മാറിയ ജീവിത സാഹചര്യങ്ങളില്‍ ഈ പ്രശ്‌നം ധാരാളം പേരെ ബാധിക്കുന്നുണ്ട്.
ബീജങ്ങളുടെ എണ്ണക്കുറവിന് പല കാരണങ്ങളുമുണ്ട്. ഇതിലൊരു പ്രധാന കാരണം മൊബൈല്‍ ഫോണാണ്.
പാന്റിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ വയ്ക്കുന്നത് കൊണ്ട് അതില്‍ നിന്നുള്ള റേഡിയേഷന്‍ ബീജങ്ങളെ കൊല്ലുന്നു.
ബീജങ്ങളുടെ എണ്ണക്കുറവിനുള്ള മറ്റൊരു പ്രധാന കാരണമാണ് പുകവലി.പുകവലിക്കുന്നവരില്‍ ടുബാക്കോ, നിക്കോട്ടിന്‍ എന്നിവ ബീജങ്ങളെ നശിപ്പിക്കുന്നു. വന്ധ്യതക്ക് വരെ പുകവലി കാരണമായേക്കാമെന്ന് ചുരുക്കം.
ഇറുകിയ വസ്ത്രങ്ങളും മറ്റൊരു വില്ലനാണ്. ഇറുകിയ വസ്ത്രങ്ങള്‍, പ്രത്യേകിച്ചും അടിവസ്ത്രങ്ങള്‍ ബീജങ്ങളെ നശിപ്പിക്കും. പാകത്തിനുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഏറ്റവും നല്ലത്.
വൃഷണങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ബീജങ്ങള്‍ക്ക് അധികം ചൂടിനെ ചെറുത്തുനില്‍ക്കാനാകില്ല. ബൈക്കില്‍ അധികസമയം സഞ്ചരിക്കുമ്പോള്‍ ഇതിന്റെ എഞ്ചിനില്‍ നിന്നുള്ള ചൂടും ബീജങ്ങളെ കൊന്നു കളയും. ദീര്‍ഘദൂരം ബൈക്കില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ ഇടയ്ക്ക് നിര്‍ത്തി ഇറങ്ങി വീണ്ടും യാത്ര ചെയ്യുന്നതായിരിക്കും നല്ലത്.
ഗള്‍ഫ് പോലുള്ള ഉഷ്ണരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ചിലര്‍ക്കെങ്കിലും കുട്ടികളുണ്ടാകാന്‍ ബുദ്ധമുട്ടു നേരിടുന്നതായി കണ്ടുവരുന്നുണ്ട്. ചൂടുള്ള കാലാവസ്ഥ ബീജങ്ങളെ നശിപ്പിക്കുമെന്നതാണ് ഇതിന് കാരണം.
ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ ശരീരം തണുപ്പിക്കുവാനായി ദിവസവും കുളിക്കുകയും തണുപ്പിച്ച സംഭാരം, ജ്യൂസ് തുടങ്ങിയവ കുടിയ്ക്കുകയും ചെയ്യുന്നത് നല്ലതാണ്.




















