Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബിപി മാറ്റാന്‍ പ്രകൃതിദത്തമാര്‍ഗങ്ങള്‍

Posted by:
Published: Friday, June 29, 2012, 5:26 [IST]

ബിപി കുറയ്ക്കാന്‍ എപ്പോഴും ഡോക്ടറുടെ അടുത്തേയ്ക്ക് ഓടണമെന്നില്ല. പ്രകൃതി തന്നെ ചില പരിഹാരങ്ങള്‍ നല്‍കുന്നുണ്ട്.

06 29 natural ways reduce blood pressure

ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദം കുറയ്ക്കും.

മുരിങ്ങയില ബിപി കുറയ്ക്കും. ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

തണ്ണിമത്തങ്ങളുടെ കുരു ബിപി കുറയ്ക്കും. ഈ കുരു ഉണക്കിപ്പൊടിച്ച് ദിവസവും വെള്ളത്തില്‍ ചേര്‍ത്തോ അല്ലാതെയോ കഴിയ്ക്കുക.

നെല്ലിക്കാജ്യൂസില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്ത് കഴിയ്ക്കുന്നത് ബിപി കുറയ്ക്കും.

വെളുത്തുള്ളിയില്‍ തേനൊഴിച്ച് അല്‍പദിവസം വയ്ക്കുക. പിന്നീട് ഈ വെളുത്തുള്ളിയും തേനും ചേര്‍ത്ത് ദിവസവും കഴിയ്ക്കാം.

ആര്യവേപ്പില, കൂവളത്തിന്റെ ഇല എന്നിവ ദിവസവും വെറുംവയറ്റില്‍ ചവച്ചു കഴിയ്ക്കുന്നത് നല്ലതാണ്.


ചുക്കു കഷായത്തില്‍ അല്‍പം കായം വറുത്തുപൊടിച്ചു ചേര്‍ത്ത് കഴിയ്ക്കുന്നതും ബിപി കുറയ്ക്കും.

തഴുതാമ, മുക്കുറ്റി, ചെറൂള തുടങ്ങിയ സസ്യങ്ങളുടെ നീര് ബിപി കുറയ്ക്കും. ഇവയുടെ നീരെടുത്തു കുടിക്കുക.

ഉലുവ, ജീരകം എന്നിവ വറുത്ത് ഇതില്‍ വെള്ളമൊഴിച്ച് ഈ വെള്ളം കുടിയ്ക്കാം.

കുമ്പളങ്ങാനീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ബിപി കുറയാന്‍ സഹായിക്കും.

ദിവസവും പച്ചക്കറികളും പഴവര്‍ഗങ്ങളും തവിട് കളയാത്ത ധാന്യങ്ങളും കഴിയ്ക്കുക. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.

English summary
There are some natural methods for controlling blood pressure.Try these methods and find out the difference,
Subscribe Newsletter