ആരോഗ്യമുണ്ടാകണമെങ്കില്‍ ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങള്‍ വേണ്ടപോലെ നടക്കണം. ശരീരം അതിന്റെ ധര്‍മം ചെയ്യാതാകുമ്പോള്‍ രോഗങ്ങളുണ്ടാകുന്നു. അപചയപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന ചില കാര്യങ്ങള്‍ അറിയേണ്ടേ,
വെള്ളം ശാരീരികപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ്. അരക്കുപ്പി വെള്ളം പോലും സാധാരണ അപചയപ്രവര്‍ത്തനങ്ങളെ 30 ശതമാനം വേഗത്തിലാക്കും. നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയാണ് വെള്ളം ചെയ്യുന്നത്. ഇതുവഴി അപചയപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും.
കുരുമുളകും ചുവന്ന മുളകും അപചയ പ്രവര്‍ത്തനങ്ങളെ സഹായിക്കും. ഇവയിലെ ക്യാപ്‌സൈസിനാണ് ഈ ഗുണത്തിനു കാരണം. കൊഴുപ്പുണ്ടാക്കുന്ന സെല്ലുകളുടെ പ്രവര്‍ത്തനം കുറയ്ക്കാനും അങ്ങനെ തടി കുറയ്ക്കാനും ഇവ സഹായിക്കും. അപചയപ്രവര്‍ത്തനങ്ങള്‍ ഇവ 23 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
അപചയ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുവാന്‍ ഗ്രീന്‍ ടീയും സഹായിക്കും. ഇതിലെ ഇജിസിജി എന്ന ഘടകമാണ് ഇതിന് സഹായിക്കന്നത്. കൊഴുപ്പുണ്ടാക്കുന്ന കോശങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കാനും ഗ്രീന്‍ ടീ സഹായിക്കും.
റാസ്‌ബെറി കെറ്റോണ്‍സ് എന്ന ഒരിനം ക്യാപ്‌സൂളുകള്‍ മരുന്നുകടകളില്‍ നിന്നും വാങ്ങുവാന്‍ ലഭിക്കും. ഇവ കരളിലെ കൊഴുപ്പു കുറച്ച് കരള്‍ രോഗങ്ങള്‍ അകറ്റുന്നതായി കണ്ടുവരുന്നുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന ക്യാപ്‌സൈസിനാണ് ഇത്തരം ഗുണമുണ്ടാക്കുന്നത്. കൊളസ്‌ട്രോള്‍, വണ്ണം എന്നിവ കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു.
കഴിക്കുന്ന ഭക്ഷണസാധനങ്ങളില്‍ ഇലകള്‍ ഉപയോഗിക്കുന്നതു നല്ലതാണ്. കറിവേപ്പ്, മല്ലിയില തുടങ്ങിയവക്കു പുറമെ ശതകുപ്പ, ഉള്ളിത്തണ്ട് തുടങ്ങിയവയും ഉപയോഗിക്കാം. ഇവ ശാരീരിക അപചയപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നവയാണ്.




















