Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തടി കുറയ്ക്കാന്‍ ചായയും

Posted by:
Published: Thursday, June 28, 2012, 5:35 [IST]

06 28 Tea Make You Slim
 

തടി കുറയ്ക്കാന്‍ മാര്‍ഗങ്ങള്‍ പലതുണ്ട്. ചായയും ഇതിനൊരു വഴിയാണ്. സാധാരണ ചായയല്ലെന്നു മാത്രം.

സ്റ്റാലര്‍ അനേസ് എന്നറിയപ്പെടുന്ന ഒരു മസാലയുണ്ട്. നക്ഷത്രാകൃതിയില്‍ കാണുന്ന ഈ മസാല കടയില്‍ നിന്നും വാങ്ങാന്‍ ലഭിക്കും. ഇതിട്ടു ചായ തിളപ്പിക്കുന്നത് തടി കുറയ്ക്കും. ദഹനക്കേട്, മനംപിരട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇത്തരം ചായ നല്ലതാണ്.

തടി കുറയ്ക്കാന്‍ പുതിനാച്ചായയും സഹായിക്കും. ഇത് വിശപ്പു കുറയ്ക്കുകയാണ് ചെയ്യുന്നത്. ഔഷധഗുണമുള്ളതു കൊണ്ട് ദഹനപ്രക്രിയക്കും കൊഴുപ്പു കത്തിച്ചു കളയുന്നതിനും പുതിനയിട്ടു തിളപ്പിച്ച ചായ സഹായിക്കും. പുതിനക്കു പകരം തുളസിയിലയിട്ടു ചായ തിളപ്പിച്ചു കുടിച്ചാലും തടി കുറയും.

ഗ്രീന്‍ ടീക്ക് ആരോഗ്യവശങ്ങള്‍ ഏറെയുണ്ട്. തടി കുറയ്ക്കുവാനും ഇത് സഹായിക്കും. ഒരു കപ്പ് ഗ്രീന്‍ ടീ 70 കലോറി കൊഴുപ്പ് കത്തിച്ചു കളയുമെന്നാണ് പറയുന്നത്. ഇതിലടങ്ങയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കും.

റോസപ്പൂവിന്റെ ഇതളും മൊട്ടും ഇട്ടു ചായ തിളപ്പിക്കാം. ഇതും തടി കുറയ്ക്കാന്‍ നല്ലതാണ്. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളും. വൈറ്റമിന്‍ എ, ബി3, സി, ഡി, ഇ തുടങ്ങിയ ഈ ചായയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതിനും ഈ ചായ നല്ലതാണ്. മലബന്ധം അകറ്റുന്നതിനും റോസിട്ടു തിളപ്പിച്ച ചായ സഹായിക്കും.

ഒലോംഗ് ടീ എന്നൊരു ചായയുണ്ട്. ഇത് ഗ്രീന്‍ ടീയേക്കാള്‍ കൂടുതല്‍ ആരോഗ്യഗുണങ്ങളുള്ളതെന്നാണ് പറയുന്നത്. തടി കുറയ്ക്കാന്‍ മാത്രമല്ലാ, കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ നിയന്ത്രിക്കാനും ഇത്തരം ചായ ഉപയോഗിക്കുന്നു.

ഇത്തരം ചായ വേണ്ട ഗുണം നല്‍കണമെങ്കില്‍ അധികം പഞ്ചസാര ഉപയോഗിക്കരുത്. മധുരം വേണമെന്നുള്ളവര്‍ക്ക് തേന്‍ ചേര്‍ത്ത് കഴിയ്ക്കാം.

English summary
Scientists have shown that tea has high levels of compounds that battle the absorption of fat,
Subscribe Newsletter