കൈ നോക്കി ഫലം പറയുന്നത് സാധാരണം. കൈ നോക്കി രോഗവും കണ്ടുപിടിക്കാം.
നഖങ്ങള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ ഇളം പിങ്ക് നിറമായിരിക്കും. പച്ചകലര്‍ന്ന വെളുപ്പാണ് കൈ നഖങ്ങള്‍ക്കെങ്കില്‍ ഫംഗസ് ബാധയാണ് കാണിക്കുന്നത്. നഖങ്ങളുടെ നിറം മഞ്ഞയാണെങ്കില്‍ മഞ്ഞപ്പിത്ത ലക്ഷണമാണെന്നും പറയും.
നഖത്തിന്റെ അടിഭാഗത്ത് ചെറിയ വെളുത്ത നിറമുണ്ടാകുന്നത് സ്വാഭാവിക. എന്നാല്‍ നഖത്തിനു മുകളില്‍ കുത്തുകുത്തായി ബ്രൗണ്‍ നിറം കാണുന്നുണ്ടെങ്കില്‍ ഇത് സോറിയാസിസ് എന്ന രോഗത്തിന്റെ ലക്ഷണവുമാകാം.
നഖം പൊതുവെ നടുവില്‍ പൊന്തിയാണ് കാണുക. ഇതിന് വ്യത്യസ്തമായി നഖത്തിന് സ്പൂണിന്റെ ആകൃതിയാണെങ്കില്‍ അയേണ്‍ കുറവാണ് ഇതു കാണിക്കുന്നത്. ഇരുമ്പടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കണമെന്നര്‍ത്ഥം.
ചിലരുടെ നഖം വിചിത്രമായ ആകൃതിയുണ്ടായിരിക്കും. ചിലപ്പോള്‍ ബോള്‍ പോലെ ഉരുണ്ട്. ഇത് ക്യാന്‍സര്‍, ഹൃദയ പ്രശ്‌നങ്ങളായിരിക്കും കാണിക്കുന്നത്.
കൈകള്‍ പല കാരണങ്ങളാലും വിറയ്ക്കും. ഈ വിറ കൂടുതലാണെങ്കില്‍ ഇത് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണമാകാം. അല്ലെങ്കില്‍ കാപ്പി, മദ്യം എന്നിവ കൂടുതല്‍ കുടിയ്ക്കുന്നതായിരിക്കും കാണിക്കുന്നത്. നാഡീസംബന്ധമായ പ്രശ്‌നങ്ങളാണ് സാധാരണ ഈ വിറയ്ക്കല്‍ സൂചിപ്പിക്കുന്നത്.
കൈകള്‍ വല്ലാതെ വരണ്ടതാകുന്നത് ഹൈപ്പോതൈറോയ്ഡ് ലക്ഷണമാകാം. സോപ്പുകളോടുള്ള അലര്‍ജി കാരണവും ചിലപ്പോള്‍ ഇതു സംഭവിക്കും. സ്ത്രീകളില്‍ മെനോപോസാകുമ്പോഴും ഇത് കാണാം. ഈസ്ട്രജന്‍ അളവു കുറയുന്നതാണ് ഇത്‌ന് കാരണം.
കൈകള്‍ക്കുള്ളില്‍ വല്ലാത്ത ചുവപ്പും ചുവന്ന പാടുകളും ലിവര്‍ സംബന്ധമായ രോഗങ്ങളെയും സൂചിപ്പിക്കുന്നു. റുമാറ്റിക് ആര്‍ത്രൈറ്റിസ്, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ തുടങ്ങിയവ സൂചിപ്പിക്കുന്നതുമാകാം. ചിലപ്പോള്‍ ഇത്തരം ചുവന്ന കൈപ്പത്തികള്‍ ഗര്‍ഭസൂചനയുമാകാം.
കൈപ്പത്തികള്‍ വിയര്‍ക്കുന്നവരുണ്ട്. ഇതിനുള്ള ഒരു കാരണം ടെന്‍ഷനാകാം. ഇതല്ലാതെ എപ്പോഴും കൈപ്പത്തികള്‍ വിയര്‍ക്കുന്നത് ഹൈപ്പര്‍ തൈറോയ്്ഡ് ലക്ഷണവുമാകാം. ശരീരത്തില്‍ വേണ്ടതിലധികം അപചയ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.




















