വയര്‍ കുറയ്ക്കാന്‍ എന്തു ത്യാഗവും ചെയ്യാന്‍ എല്ലാവരും, പ്രത്യേകിച്ച് സ്ത്രീകള്‍ തയ്യാറാകും. വയര്‍ കുറയ്ക്കാന്‍ പറ്റിയ ഏറ്റവും ലളിതമായ ചില വ്യായാമങ്ങള്‍ ഇതാ,
ബൈസിക്കിള്‍ ക്രഞ്ച് എന്ന രീതിയാണ് ആദ്യത്തേത്. പരന്ന നിലത്ത് മലര്‍ന്നു കിടക്കുക. കൈകള്‍ മടക്കി തലയ്ക്കു താളെ വയ്ക്കുക. വലതു കാല്‍മുട്ടു മടക്കി കൈകൊണ്ടു പിടിച്ച് നെഞ്ചിനടുത്തേക്കു കൊണ്ടുവരിക. ഈ സമയം ഇടതുകാല്‍ വളയുവാന്‍ പാടില്ല. ഇതുപോല മറ്റേ കാലും ചെയ്യുക. ഇങ്ങിനെ ദിവസവും നാലോ അഞ്ചോ തവണ ചെയ്യാം. ഇത് വയര്‍ കുറയ്്ക്കാന്‍ സഹായിക്കുന്ന ഏറ്റവും എളുപ്പമുള്ള ഒരു വ്യായാമമാണ്.
നിലത്തിരുന്ന് രണ്ടു കാലുകളും മടക്കി പാദം നിലത്തു വരത്തക്കവിധം ഇരിക്കുക. പിന്നിലേക്കു ചാഞ്ഞ് കൈകള്‍ പിന്നിലേക്കു കുത്തണം. പിന്നീട് രണ്ടു കാലുകളും നീട്ടിപ്പിടിക്കുക. കാലുകള്‍ നിലത്തു തൊടരുത്. ശ്വാസം ഉള്ളിലേക്കു വലിച്ചു പിടിച്ചിരിക്കണം. പിന്നീട് കൈകളും നീട്ടിപ്പിടിക്കുക. ഈ രീതിയില്‍ അഞ്ചു തവണ ശ്വാസമെടുക്കുക. ഇത് ദിവസവും നാലോ അഞ്ചോ തവണ ചെയ്യാം. ബോട്ട് രീതി എന്നാണ് ഈ വ്യായാമം അറിയപ്പെടുന്നത്.
മൂന്നാമത്തെ രീതിയില്‍ നിലത്തു കമിഴ്ന്നു കിടക്കുക. വയറില്‍ ഭാരം കൊടുത്ത് രണ്ടു കൈകളും രണ്ടു കാലുകളും നീട്ടിപ്പിടിക്കുക. ശ്വാസം ഉള്ളിലേക്കു വലിച്ചു പിടിച്ചിരിക്കണം. കഴിയുന്നത്ര നേരം ശ്വാസം ഉള്ളിലേക്കു വലിച്ചു പിടിച്ച് പിന്നീട് നിശ്വസിക്കാം. ഇത് ദിവസം നാലഞ്ചു തവണ ചെയ്യുന്നതും വയര്‍ കുറയ്ക്കാന്‍ സഹായിക്കും.
വ്യായാമത്തിനൊപ്പം ചിട്ടയായ ഭക്ഷണക്രമീകരണങ്ങള്‍ കൂടിയുണ്ടെങ്കില്‍ വയര്‍ കുറയ്ക്കുക ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.



















