ടാറ്റൂ അടുത്തിടയ്ക്ക് വാര്‍ത്താപ്രാധാന്യം നേടിയത് നയന്‍താര-പ്രഭുദേവ കഥകളിലൂടെയാണ്. പ്രണയം തലയ്ക്കു പിടിച്ച കാലത്ത് പ്രഭുദേവയുടെ പേര് നയന്‍താര കയ്യില്‍ ടാറ്റൂ രൂപത്തില്‍ പതിപ്പിച്ചിരുന്നു. ഈ ടാറ്റൂ മാച്ചുവെന്നും ഇല്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഏതായായും ടാറ്റൂ പ്രണയമുണ്ടോ, അതോ അവസാനിച്ചോ എന്നു കണ്ടെത്താനുള്ള ഒരു വഴിയായി, പല മാധ്യമങ്ങള്‍ക്കും.
നയന്‍താര ടാറ്റൂ മായ്ക്കുകയോ അല്ലാതിരിക്കുകയോ ചെയ്യട്ടെ, അത് അവരുടെ കാര്യം.
ഈ ടാറ്റൂ കുത്തലിനു പിന്നില്‍ ആരോഗ്യസംബന്ധമായ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള രോഗങ്ങള്‍ക്ക് ഇത്തരം ടാറ്റൂ വഴി വയ്ക്കും. ഹെപ്പറ്റൈറ്റിസ് ബി മാത്രമല്ലാ, മാരകമായ എച്ച്‌ഐവി പരത്താന്‍ പോലും ഇത്തരം ടാറ്റൂ കാരണമാകും.
ടാറ്റു കുത്തുന്നത് സിറിഞ്ച് ഉപയോഗിച്ചാണ്. സിറിഞ്ചുപയോഗിച്ച് വിവിധ നിറങ്ങള്‍ ചര്‍മത്തില്‍ കുത്തിവച്ചാണ് ടാറ്റൂ ഉണ്ടാക്കുന്നത്. ഇത്തരം സിറിഞ്ചുകള്‍ പലപ്പോഴും രോഗങ്ങള്‍ പരത്താന്‍ കാരണമാകും. അസുഖം ബാധിച്ച ഒരാള്‍ക്ക് കുത്തിവച്ച അതേ സിറിഞ്ച് മറ്റൊരാള്‍ക്ക് ഉപയോഗിക്കുന്നത് രോഗങ്ങള്‍ പകരാന്‍ ഇട വരുത്തും.
സിറിഞ്ച് മാത്രമല്ല ഇവിടെ വില്ലനാകുന്നത്. ഇതിനുപയോഗിക്കുന്ന മഷി കൂടിയാണ്. സിറിഞ്ച് ഓരോ തവണ മഷിയില്‍ മുക്കുമ്പോഴും രോഗാണുക്കളുണ്ടെങ്കില്‍ മഷിയിലേക്കു കടക്കും. ഈ മഷി വേറൊരാള്‍ക്ക് ഉപയോഗിക്കുമ്പോഴും രോഗം പടരും. ചര്‍മത്തിനടിയില്‍ നിന്നും ഈ രോഗാണുക്കള്‍ ശരീരത്തിലേക്കു കടക്കും. രോഗം ബാധിച്ച ഒരാള്‍ക്ക് ടാറ്റൂ കുത്തിയ ശേഷം അടുത്തയാള്‍ക്ക് ഇതേ മഷിയോ സിറിഞ്ചോ ഉപയോഗിക്കുമ്പോള്‍ രോഗസാധ്യത ഇരട്ടിയാകും.
രക്തത്തിലൂടെയും ശരീരത്തിലെ ഫഌയിഡുകളിലൂടെയും വൈറസുകളാണ് പടരുക. ഹെപ്പറ്റൈറ്റിന് ടാറ്റൂ കാരണമാകുമെന്നു പറയുന്നതും ഇതുകൊണ്ടുതന്നെ.
ഹെപ്പറ്റൈസിസ് ബി, സി എന്നിവയ്ക്ക് മരുന്നുകള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഹെപ്പറ്റൈറ്റിസ് ബി വരാതിരിക്കാന്‍ വാക്‌സിനുണ്ട്.
ഹെപ്പറ്റൈസിസ് സി കരളിന് വിവിധ പ്രശ്‌നങ്ങള്‍ വരുത്തും. ലിവര്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി വഴിയൊരുക്കും.



















