Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ?

Posted by:
Published: Monday, June 25, 2012, 16:08 [IST]

06 25 Facts About Water
 

ഭക്ഷണം പോലെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളവും അത്യാവശ്യം. എന്നാല്‍ വെള്ളം കുടിച്ച് വണ്ണം കുറയ്ക്കാമെന്നറിയുമോ,

ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നത് വണ്ണം കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇതില്‍ ശാസ്ത്രീയ വിശദീകരണത്തിന്റെ ആവശ്യമില്ല. വെള്ളം കുടിച്ചാല്‍ വിശപ്പു കുറയും. ഇത് ഭക്ഷണം കഴിയ്ക്കുന്ന അളവിനെ കുറയ്ക്കും. ഇങ്ങനെ തടി കുറയുകയും ചെയ്യും.

അസുഖങ്ങള്‍ തടയാനും വെള്ളം സഹായിക്കും. മലബന്ധമൊഴിവാക്കാനും ഇതുവഴിയുള്ള അസുഖങ്ങള്‍ കുറയ്ക്കാനും വെള്ളം നല്ലതാണ്. വെള്ളം കുടിച്ചാല്‍ യൂറിനറി ഇന്‍ഫെക്ഷന്‍ തടയാം. കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തി അസുഖങ്ങള്‍ തടയാന്‍ വെള്ളം നല്ലതാണ്.

ശരീരത്തിലെ താപനില കൃത്യമായ അളവില്‍ നിലനിര്‍ത്തുന്നതിനും വെള്ളം സഹായിക്കും. ദഹനം നല്ലരീതിയില്‍ നടക്കാനും ശരീരത്തില്‍ നിന്നും വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനും വെള്ളം നല്ലതാണ്.

ഒരാള്‍ ദിവസം എട്ടു ഗ്ലാസെങ്കിലും വെള്ളം കുടിയ്ക്കണമെന്നു പറയും. ഒരു കിലോയ്ക്ക 30 മില്ലി വെള്ളമെന്നതാണ് ശരിയായ അളവ്. ജീവിക്കുന്ന സ്ഥലത്തെ കാലാവസ്ഥ, ചെയ്യുന്ന പ്രവൃത്തി എന്നിവയ്ക്കനുസൃതമായി ഇത് മാറുകയും ചെയ്യും.

വെള്ളം കുടിച്ചാല്‍ ഒരു പരിധി വരെ ശാരീരികപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയും ചെയ്യും.

English summary
Understanding the ideal amount of water one should be drinking on a daily basis. There is no 'ideal' amount or fixed quantity of water which would suit everyone for daily consumption.
Subscribe Newsletter