Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ചീരയും ബീന്‍സും ഒരുമിച്ചു കഴിയ്ക്കൂ., തടി കുറയും

Posted by:
Published: Friday, June 22, 2012, 6:19 [IST]

ചില ഭക്ഷണങ്ങളുണ്ട്, ഇവയുടെ ഗുണം എല്ലാവര്‍ക്കും അറിയാവുന്നതായിരിക്കും. എന്നാല്‍ ഒരുമിച്ച ഉപയോഗിച്ചാല്‍ ഇവയുടെ ഗുണം ഇരട്ടിയാകും. ഇവ ഒരുമിച്ച് ഉപയോഗിക്കുന്നതെങ്ങനെ എന്ന് ആദ്യം തോന്നിയേക്കാം, എന്നാല്‍ ഇങ്ങനെ ചെയ്താല്‍ ഗുണവുമുണ്ടാകും.

06 22 food combination benefits

തവിടു കളയാത്ത ധാന്യങ്ങളും സവാളയും ഒരുമിച്ച് ഉപയോഗിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ധാന്യങ്ങളില്‍ ഇരുമ്പ്, അയേണ്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇവ സവാളയിലെ സള്‍ഫറുമായി ചേരുമ്പോള്‍ ശരീരം എളുപ്പം ആഗിരണം ചെയ്യുന്നു. സവാള മുറിയ്ക്കുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരുന്നതിന്റെ ഒരു കാരണം ഇതിലെ സള്‍ഫറാണ്.

ബീന്‍സില്‍ അയേണ്‍, പ്രോട്ടീന്‍ എന്നിവയുണ്ട്. ഇവ ചീര, മുളപ്പിച്ച ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയുമായി ചേര്‍ത്തു കഴിയ്ക്കുമ്പോള്‍ വണ്ണം കുറയ്ക്കും. പ്രോട്ടീന്‍ ശരീരം ആഗിരണം ചെയ്യുവാന്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായി വരും. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കും. ചീര, ഉരുളക്കിഴങ്ങ് എന്നിവയിലെ വൈറ്റമിന്‍ സി ഈ ഊര്‍ജം നല്‍കുന്നു. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം തടി കൂട്ടുകയുമില്ല.

തക്കാളിയില്‍ വൈറ്റമിന്‍ സി, ലൈകോഫീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ലൈകോഫീന്‍ ആന്റി ഓക്‌സിഡന്റാണ്. ഇത് തിമിരം, ഓസ്റ്റിയോപെറോസിസ്, ക്യാന്‍സര്‍ എന്നിവ തടയുന്നു. ഒലീവ് ഓയിലിലും ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. തക്കാളിയിലെ ലൈകോഫീന്‍ ശരീരം പെട്ടെന്ന് ഉപയോഗിക്കാന്‍ ഒലീവ് ഓയില്‍ സഹായിക്കും. ഇവ രണ്ടു ചേര്‍ന്നാല് രക്തം ശുദ്ധീകരിക്കുകയും കരളിലെ പ്രശ്‌നങ്ങള്‍ മാറുകയും ചെയ്യും.

തക്കാളി ഒലീവ് ഓയിലില്‍ പാകം ചെയ്തു കഴിയ്ക്കുന്നത് നല്ലതാണെന്നര്‍ത്ഥം.

ബ്രൈാക്കോളി ആന്റി ഓക്‌സിഡന്റ്, വൈറ്റമിന്‍ സി എന്നിവയുടെ നല്ല ഉറവിടമാണ്. ഇവയില്‍ സള്‍ഫോറഫേന്‍ എന്നൊരു വസ്തു അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍, പ്രമേഹം എന്നിവയ്‌ക്കെതിരെ സള്‍ഫോറഫേന്‍ പ്രവര്‍ത്തിക്കുന്നു. കടുകിലാകട്ടെ, മൈറോസിനേസ് എന്നൊരു എന്‍സൈമുണ്ട്. സള്‍ഫോറാഫേനും മൈറോസിനേസും ഒരുമിച്ച് ശരീരത്തില്‍ ചെല്ലുമ്പോള്‍ ദഹനേന്ദ്രിയം, മൂത്രാശയം, കുടല്‍ എന്നിവിടങ്ങളില്‍ അണുബാധയുണ്ടാകാതെ തടയും.

കടുക്, ബ്രൊക്കോളി എന്നിവ ഒരുമിച്ചു കഴിയ്ക്കുന്നത് ഇവയുട ഗുണം ഇരട്ടിയാക്കും.

സാല്‍മണ്‍ മത്സ്യം മഞ്ഞള്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതാണ്. സാല്‍മണില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മഞ്ഞളിനാകട്ടെ, അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. സാല്‍മണ്‍ മഞ്ഞളുമായി ചേരുമ്പോള്‍ ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. ഇത് ചര്‍മത്തിന് നല്ലതാണ്, പ്രായക്കുറവു തോന്നിക്കും.

English summary
Like human beings, foods can also bring out the best in each other, nutritionally speaking.
Subscribe Newsletter