Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വജൈനല്‍ മസിലുകള്‍ക്ക് ബലം ലഭിക്കാന്‍

Posted by:
Published: Thursday, June 21, 2012, 15:25 [IST]

06 21 Ways Tight Vaginal Muscle
 

പ്രസവശേഷം ഒരു സ്ത്രീയുടെ ശാരീരിക അവയവങ്ങളില്‍ വ്യത്യാസമുണ്ടാകാം. പ്രത്യേകിച്ചും വജൈനയില്‍. സാധാരണ പ്രസവവമായിരുന്നുവെങ്കില്‍ യോനീപ്രദേശത്തെ മസിലുകള്‍ അയയുന്നത് സാധാരണം. കുഞ്ഞു പുറത്തേക്കു വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്.

സാധാരണ തൂക്കമുള്ള കുഞ്ഞാണെങ്കില്‍ പ്രസവശേഷം അല്‍പനാളുകള്‍ക്കുള്ളില്‍ വജൈന സാധാരണ രീതിയിലേക്കെത്തും. എന്നാല്‍ കുഞ്ഞിന് വലിപ്പം കൂടുതലുണ്ടെങ്കില്‍ ഇതിനുള്ള സാധ്യത കുറയും. രണ്ടോ അതിലധികമോ കുഞ്ഞുങ്ങളുള്ളവരില്‍ ചിലപ്പോള്‍ മസിലുകള്‍ പൂര്‍വസ്ഥിതിയിലെത്തുന്നതിന് സാധ്യത കുറവാണ്.

വജൈനയിലെ മസിലുകളുടെ മുറുക്കം കുറയുന്നത് ചിലപ്പോഴെങ്കിലും സെക്‌സ് ജീവിതിത്തിന് തടസം നിന്നേക്കാം. ലൈംഗികസുഖം കുറയുന്നതിന് ഇത് കാരണമാകും.

പ്രസവത്തില്‍ നഷ്ടപ്പെട്ട മസിലുകളുടെ ബലം തിരികെ ലഭിച്ചാലേ ഈ പ്രശ്‌നം പരിഹരിക്കാനാകൂ. ഇതില്‍ വ്യായാമം തന്നെയാണ് പ്രധാനം. കെഗെല്‍ വ്യായാമങ്ങള്‍ ഗുണം ചെയ്യും. പെല്‍വിക് മസിലുകളെ ബലപ്പെടുത്തുന്നവയാണ് ഇത്തരം വ്യായാമങ്ങള്‍.

യോനീ പ്രദേശത്തെ മസിലുകള്‍ക്ക് മുറുക്കം ലഭിക്കുന്നതിന് ചെയ്യാവുന്ന ഒരു വ്യായാമമുണ്ട്, മൂത്രമൊഴിക്കുന്ന സമയത്ത് പെട്ടെന്ന് അല്‍പസമയം മൂത്രം പിടിച്ചു നിര്‍ത്തുക. പിന്നീട് മൂത്രമൊഴിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മസിലുകള്‍ക്ക് നിയന്ത്രണം ലഭിക്കുയും അവ മുറുകുകയും ചെയ്യും.

മസിലുകള്‍ ചുരുക്കുന്ന രീതി മനസിലായാല്‍ ദിവസം പലപ്പോഴായി അര മണിക്കൂര്‍ സമയം ഇതു ചെയ്യുക. മൂത്രവിസര്‍ജനത്തിന്റെ സമയത്തു മാത്രമല്ലാ. എപ്പോള്‍ വേണമെങ്കിലും ഇതു ചെയ്യാം. ഒരു മാസം അടുപ്പിച്ച് ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നത് യോനീപ്രദേശത്തെ മസിലുകള്‍ക്ക് മുറുക്കം നല്‍കും.

വ്യായാമത്തിന് പുറമെ ഇതിനായി ചില ജെല്ലുകളും ലഭിക്കും. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമെ ഇവ ഉപയോഗിക്കാവൂ.

English summary
the vaginal muscles after giving birth did experience widening. Or power muscles weaker as you age, weight, and negligence to continue to tighten.
Subscribe Newsletter