Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്തനവലിപ്പത്തിന് ക്രീമുകളും

Posted by:
Published: Thursday, June 21, 2012, 16:14 [IST]

06 21 Ways Breast Enlargement 2
 

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുന്ന ധാരാളം ക്രീമുകളും ജെല്ലുകളും വിപണിയിലുണ്ട്. ഇവ തനിയെ ഉപയോഗിച്ചാല്‍ ഗുണം കിട്ടിയെന്നു വരില്ല. നേരെ മറിച്ച് ഗുളികകള്‍ക്കൊപ്പം ഉപയോഗിക്കുന്നതാണ് കൂടുതല്‍ പ്രയോജനം തരിക. ഇവയിലെ ചേരുവകള്‍ സ്തനങ്ങള്‍ക്കടിയിലെ ഫാറ്റ് സെല്ലുകള്‍ വര്‍ദ്ധിപ്പിക്കും. ഇത് സ്വാഭാവികമായും മാറിട വലിപ്പത്തിന് ഇട വരുത്തുകയും ചെയ്യും. ഈ സെല്ലുകള്‍ മറ്റു ഭാഗത്തേക്കു പടര്‍ന്ന തടി കൂടുകയുമില്ല.

മാറിടങ്ങള്‍ക്ക് കൂടുതല്‍ ദൃഢതയും ആകൃതിയും നല്‍കാനും ഇത്തരം ഗുളികകള്‍ സഹായിക്കും.

മാറിട വലിപ്പത്തിന് വ്യായാമങ്ങളുമുണ്ട്. ഇവ ചെയ്യുന്നത് നല്ലതാണ്.

പുഷ് അപ് വ്യായാമങ്ങളാണ് കൂടുതല്‍ പ്രയോജനം നല്‍കുക. ഇവ സ്തനഭംഗിക്കും സ്തനങ്ങളുടെ ഉറപ്പിനും മാത്രമല്ലാ, സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

പുഷ് അപ് വ്യായാമങ്ങള്‍ പരന്ന പ്രതലത്തില്‍ കിടന്നു വേണം ചെയ്യാനെന്നത് പ്രധാനമാണ്. ഇവ മസിലുകള്‍ക്ക് സ്‌ട്രെയിനുണ്ടാക്കുമെന്നതിനാല്‍ ഇവ ചെയ്യുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.

വ്യായാമം ചെയ്യുമ്പോള്‍ ആദ്യം അധികം സ്‌ട്രെയിന്‍ കൊടുക്കരുത്. ഇത് ശരീരത്തിന് വല്ലാത്ത ബുദ്ധമുട്ടോ ടെന്‍ഷനോ നല്‍കുകയാണെങ്കില്‍ ഇവ നിര്‍ത്തുകയും വേണം.

ആഴ്ചയില്‍ മൂന്നു തവണയെങ്കിലും പുഷ് അപ് വ്യായാമങ്ങള്‍ ചെയ്യണം. എന്നാലേ ഗുണമുണ്ടാകൂ.

സ്തനഭംഗിക്കും വലിപ്പത്തിനും മാത്രമല്ലാ, പുറകിലെ മസിലുകള്‍ക്ക് ഉറപ്പു നല്‍കാനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.

സ്തനവളര്‍ച്ചക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഗുളികകള്‍ ഉപയോഗിക്കുക. ഒപ്പം ജെല്ലുകളും വ്യായാമവും കൂടിയാകുമ്പോള്‍ വലിപ്പവും ഭംഗിയുമുള്ള മാറിടങ്ങള്‍ സ്വന്തമാക്കാവുന്നതേയുള്ളൂ.

മുന്‍പേജില്‍

സ്തനവലിപ്പത്തിന് വഴികളേറെ

English summary
Most women would like to change the size and the shape of their breasts. And while the cosmetic changes are easy to achieve and reverse, if needed, breast augmentation surgery is not for everyone.
Subscribe Newsletter