Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്തനവലിപ്പത്തിന് വഴികളേറെ

Posted by:
Published: Thursday, June 21, 2012, 16:18 [IST]

06 21 Ways Breast Enlargement 1
 

സ്തനഭംഗി സ്ത്രീ സൗന്ദര്യത്തിന് വളരെ പ്രധാനമാണ്. പല പ്രായത്തിലും പല കാരണങ്ങളാലും സ്തനസൗന്ദര്യത്തിനും വലിപ്പത്തിനും വ്യത്യാസങ്ങള്‍ വരാറുണ്ട്. സ്തനവലിപ്പം നിയന്ത്രിക്കുന്നതിനുള്ള പല വൈദ്യശാസ്ത്രവിദ്യകളും വ്യായാമങ്ങളും ഇന്ന് ലഭ്യമാണ്.

ആധുനിക രീതികള്‍ സ്തനങ്ങളുടെ വലിപ്പം കൂട്ടാനും കുറയ്ക്കാനുമുള്ള പല വഴികളും തുറന്നിട്ടുണ്ട്. സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗമാണ് പലര്‍ക്കുമിന്ന് ബ്രെസ്റ്റ് ഇംപ്ലാന്റേഷന്‍. ശസ്തക്രിയ വഴി സിലിക്കോണ്‍ ജെല്‍ സ്തനചര്‍മത്തിനടിയില്‍ തുന്നിച്ചേര്‍ക്കുന്ന രീതിയാണിത്.

സിനിമാതാരങ്ങളും മോഡലുകളും സ്തനവലിപ്പം കൂട്ടാന്‍ ഉപയോഗിക്കുന്ന ഈ രീതിക്ക് ആരോഗ്യപരമായ ധാരാളം പ്രശ്‌നങ്ങളുമുണ്ട്.

ബ്രെസ്റ്റ് ഇംപ്ലാന്റേഷന്‍ സര്‍ജറി നടത്തിയ 20 മുതല്‍ 40 ശതമാനം പേരിലും ആദ്യ ശസ്ത്രക്രിയയില്‍ പാകപ്പിഴകള്‍ വന്നതു കാരണം രണ്ടാമതും സര്‍ജറി നടത്തേണ്ടി വന്നിട്ടുണ്ട്.

ബ്രെസ്റ്റ് ഇംപ്ലാന്റേഷന്‍ പലരിലും നടുവേദന വരുത്തുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇംപ്ലാന്റുകള്‍ മാറ്റുന്നത് ഇതിനായി ചെലവാക്കിയ പണം നഷ്ടപ്പെടുത്തുന്നു. കാരണം ഈ ശസ്ത്രക്രിയ അല്‍പം ചെലവേറിയതാണ്.

സത്‌നവലിപ്പത്തിനുള്ള മരുന്നുകളും ഗുളികകളും ലഭ്യമാണ്. ഇവയില്‍ ഹെര്‍ബല്‍ രീതിയിലുള്ളയും പെടുന്നു. ഉലുവ, മെക്‌സിക്കന്‍ കാട്ടുചേന തുടങ്ങിയവയാണ് ഇത്തരം ഗുളികകളിലെ ചേരുവകള്‍.

ഇത്തരം ഗുളികകളിലെ പ്ലാന്റ് ഈസ്ട്രജന്‍ എന്ന വസ്തുവാണ് സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുന്നത്. ഇവ മാറിടകോശങ്ങളില്‍ വളര്‍ച്ചയുണ്ടാക്കുകയാണ് ചെയ്യുന്നത്. കൗമാരത്തിലെത്തുന്ന പെണ്‍കുട്ടികളുടെ ശരീരത്തില്‍ നടക്കുന്നതു പോലുള്ള ഒരു മാറ്റം ഇത്തരം ഗുളികകള്‍ ഉണ്ടാക്കുന്നു.

ചെലവു കുറഞ്ഞ രീതിയായതു കൊണ്ടും പ്രത്യേകിച്ച് ദോഷവശങ്ങളില്ലാത്തതു കൊണ്ടും ഈ രീതിയാണ് ബ്രെസ്റ്റ് ഇംപ്ലാന്റേഷനേക്കാള്‍ കൂടുതല്‍ ആളുകള്‍ പിന്തുടരുന്നത്.


അടുത്ത പേജില്‍
സ്തനവലിപ്പത്തിന് ക്രീമുകളും

English summary
Most women would like to change the size and the shape of their breasts. And while the cosmetic changes are easy to achieve and reverse, if needed, breast augmentation surgery is not for everyone,
Subscribe Newsletter