Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഉറങ്ങിയാല്‍ വണ്ണം കൂടുമോ കുറയുമോ

Posted by:
Published: Monday, June 18, 2012, 11:43 [IST]

06 18 Sleep Reduces Body Weight
 

എപ്പോഴും കിടന്നുറങ്ങിയാല്‍ പൊണ്ണത്തടി വയ്ക്കുമെന്നു കാരണവന്മാര്‍ പറയാറുണ്ട്. ഇത് ഒരു പരിധി വരെ സത്യവുമാണ്. കാരണം കിടന്നുറങ്ങുമ്പോള്‍ വ്യായാമക്കുറവു കൊണ്ട് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടും.

എന്നാല്‍ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ഉറങ്ങിയും വണ്ണം കുറയ്ക്കാം. വെറുതെ പറയുന്നതല്ലാ, പഠനങ്ങളിലൂടെ തെളിയിച്ചിട്ടുള്ള വസ്തുതയാണ് ഇത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്ലീപ്പ് മെഡിസിന്‍ തലവന്‍ ഡേവിഡ് റാപ്പോപ്പോര്‍ട്ടിന്റെ അഭിപ്രായത്തില്‍ ഉറക്കം വിശപ്പു നിയന്ത്രിച്ച് വണ്ണം കുറയ്ക്കും.

യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ നടത്തിയ പഠനത്തിലും ദിവസവും ഏഴു മണിക്കൂര്‍ വീതം ഉറങ്ങുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

ഉറക്കം കുറയുമ്പോള്‍ വിശപ്പു കൂട്ടുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനവും കൂടും. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനും ശരീരഭാരം കൂടാനും കാരണമാകും. എന്നാല്‍ ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ഇത് വിശപ്പിനെ നിയന്ത്രിച്ച് ശരീരഭാരം പാകത്തിനാക്കാന്‍ സഹായിക്കുകയും ചെയ്യും.

ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ നേരായ രീതിയില്‍ നടക്കുന്നതിനും നല്ല ഉറക്കം സഹായിക്കും. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.

ഉറക്കക്കുറവ് പല അസുഖങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഉറക്കം കുറയുന്നത് പ്രമേഹത്തിനു കാരണമാകും. ഉറക്കം കുറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇന്‍സുലിന്റെ അളവ് കൂട്ടും. ഇത് പ്രമേഹത്തിന് കാരണമാകും. പ്രമേഹം ശരീരഭാരം കൂട്ടുന്നതിന് ഒരു കാരണം തന്നെയാണ്.

ഉറക്കക്കുറവ് ഡിപ്രഷനും കാരണമാകുന്നുണ്ട്. ഡിപ്രഷനും ശരീരഭാരം കൂടുന്നതിന് കാരണമാകും. ഉറക്കക്കുറവാണ് ഡിപ്രഷന് കാരണമെങ്കില്‍ ആവശ്യത്തിന് ഉറക്കം ലഭിച്ചാല്‍ ഇത് പരിഹരിക്കാവുന്നയേുള്ളൂ.

എന്നാല്‍ ഇത് ഒരു വശം മാത്രമാണ്. ആവശ്യത്തിനു മാത്രമെ ഉറക്കം വേണ്ടൂ. അമിതമായി ഉറങ്ങുന്നത് കുഴിമടിയുടെ ലക്ഷണമാണ്. ഇത് ആവശ്യമില്ലാത്ത വണ്ണത്തിന് കാരണമാകുകയും ചെയ്യും.

English summary
Did you know that sleeping well is the easiest way to lose weight? Medical Science has proved that if you sleep well, it triggers the process of your weight loss much faster.
Subscribe Newsletter