ചര്‍മസംരക്ഷണത്തിന് ക്രീമുകളും ലോഷനുകളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മാത്രം പോര, ഭക്ഷണവും പ്രധാനം. സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളെപ്പറ്റി കേട്ടു കാണും. എന്നാല്‍ ചില ഭക്ഷ്യവസ്തുക്കള്‍ സണ്‍ടാനില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്നുണ്ട്.

സൂര്യരശ്മികള്‍ ചര്‍മത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. മുഖത്ത് കറുപ്പു വരിക, ചുളിവു വരിക തുടങ്ങിയ നിരവധി സൗന്ദര്യപ്രശ്‌നങ്ങള്‍ അമിതമായി വെയിലേല്‍ക്കുമ്പോള്‍ സംഭവിക്കുന്നുണ്ട്. ഇവയെ ചെറുക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെപ്പറ്റി അറിയൂ.
ഇതില്‍ ആദ്യം എടുത്തു പറയേണ്ടത് ഗ്രീന്‍ ടീയുടെ കാര്യം തന്നെയാണ്. ഗ്രീന്‍ ടീ ആരോഗ്യം നല്‍കുന്ന ഒന്നാണ്. ഇതുപോലെ ഇത് ചര്‍മത്തെ സൂര്യഘാതത്തില്‍ നിന്നും സംരക്ഷിക്കുന്നുണ്ട്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ സൂര്യരശ്മികളേറ്റ് ചര്‍മം ചുളിയുന്നതില്‍ നിന്നും അമിതമായ സൂര്യരശ്മികള്‍ കാരണം ക്യാന്‍സര്‍ വരാനുള്ള സാധ്യതയെ തടയുകയും ചെയ്യുന്നു.
ദാഹം മാറ്റാനും ആരോഗ്യം നല്‍കുന്നതിനും മാത്രമല്ലാ, ചര്‍മസംരക്ഷണത്തിനും കരിക്കിന്‍ വെള്ളം സഹായിക്കുന്നുണ്ട്. ഇത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മം വരണ്ട് ചുളിവു വരുന്നതാരിക്കാനും അങ്ങനെ പ്രായക്കൂടുതല്‍ തോന്നാതിരിക്കാനും കരിക്കിന്‍ വെള്ളം സഹായിക്കും.
സൂര്യനില്‍ നിന്നും ചര്‍മത്തെ രക്ഷിക്കുന്ന ഒരു പ്രധാന ഭക്ഷണപദാര്‍ത്ഥമാണ് കൊക്കോ. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ സൂര്യാഘാതത്തില്‍ നിന്നും ചര്‍മത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും. കൊക്കോ പൗഡര്‍ പാലില്‍ കലക്കി കുടിക്കുകയാണ് ചോക്കലേറ്റുകള്‍ കഴിയ്ക്കുന്നതിനേക്കാള്‍ നല്ലത്.
പച്ചക്കറികള്‍ ചര്‍മത്തെ വെയിലില്‍ നിന്നും ചൂടില്‍ നിന്നും സംരക്ഷിക്കും. ഇവയില്‍ ഇരുമ്പ്, ധാതുക്കള്‍, വൈറ്റമിനുകള്‍ തുടങ്ങിയ മിക്കവാറും പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മസംരക്ഷണത്തിനും സഹായിക്കും.
പച്ചക്കറികളുടെ കൂട്ടത്തില്‍ ബ്രൊക്കോളിയുടെ കാര്യം എടുത്തു പറയണം. ഇത് സ്‌കിന്‍ ക്യാന്‍സര്‍ തടയാന്‍ വളരെ സഹായകമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നല്ലൊരു സണ്‍സ്‌ക്രീന്‍ ലോഷന്റെ ്ഇരട്ടി ഗുണം ബ്രൊക്കോളി കഴിച്ചാല്‍ ലഭിക്കും.
മത്സ്യങ്ങളിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിന് മാത്രമല്ലാ, ചര്‍മത്തിനും നല്ലതാണ്. ഇവ സ്‌കിന്‍ ക്യാന്‍സര്‍, മെലാനോമ എന്ന പേരില്‍ ചര്‍മത്തെ ബാധിക്കുന്ന അസുഖം എന്നിവ തടയാന്‍ വളരെ ഉപകാരപ്രദമാണ്.

















