5. ഭക്ഷ്യവസ്തുക്കള്‍ക്ക് രുചി കൂടുവാനായി ഇന്ത്യന്‍ പാചകരീതിയില്‍ ഉപയോഗിക്കുന്ന മസാലകള്‍ക്ക് പ്രതിരോധശേഷിയും ക്യാന്‍സറിനെ തടയാനുള്ള കഴിവുമുണ്ട്. വെളുത്തുള്ളി, ഇഞ്ചി, മല്ലി, മഞ്ഞള്‍ തുടങ്ങിയവയ്ക്ക് വയറ്റില്‍ ക്യാന്‍സര്‍ വരുന്നത് തടയുവാന്‍ കഴിവുണ്ട്.
6. ക്യാന്‍സറിന് പ്രധാന കാരണമായ, എന്നാല്‍ ഇത് മുന്നറിയിപ്പായി നല്‍കാത്ത ഒന്നാണ് മദ്യം. മദ്യപാനം വായിലും കരളിലുമടക്കമുള്ള ക്യാന്‍സറുകള്‍ക്ക് കാരണമാകും. ദിവസവും രണ്ടു പെഗെങ്കിലും മദ്യം കഴിയ്ക്കുന്നവര്‍ക്ക് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.
മദ്യം ഒഴിവാക്കുന്നതാണ് നല്ലത്. കഴിയ്ക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ വളരെ ചുരുങ്ങിയ അളവില്‍ മാത്രം മദ്യം ഉപയോഗിക്കുക.
7. ശരീരഭാരം ക്രമീകരിക്കേണ്ടത് പ്രധാനം. ബിഎംഐ അതായത് ബോഡി മാസ് ഇന്‍ഡക്‌സ് കണ്ടെത്തുക. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററില്‍ പൊക്കം കണക്കാക്കി അതിന്റെ സ്‌ക്വയര്‍ കൊണ്ട് ഹരിച്ചാല്‍ ഇത് കണ്ടെത്താം. ബിഎംഐ18-25 വരെയായിരിക്കണം. 25-30 വരെയായാല്‍ തടി കൂടുതലാണെന്നാണ് കണക്ക്. 30ന് മേലെ അമിതവണ്ണമെന്നു പറയാം.
8. വ്യായാമം ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ വളരെയേറെ നല്ലതാണ്. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ട്യൂമറുകള്‍ വരാതിരിക്കാനും സഹായിക്കും. വണ്ണം കുറവാണെന്നു കരുതി വ്യായാമം ഒഴിവാക്കരുത്. ആരോഗ്യകരമായ ജീവിതരീതിയില്‍ വ്യായാമത്തിന് പ്രധാന സ്ഥാനമുണ്ട്.
9. ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ ക്യാന്‍സറിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ടെന്‍ഷന്‍ വരാനുള്ള കാരണങ്ങള്‍ ധാരാളമുണ്ടാകും. എന്നാല്‍ ടെന്‍ഷന്‍ പാടില്ലെന്ന ഉറച്ച തീരുമാനമെടുക്കുക. ഇത് അകറ്റി നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം.
10. നേരത്തെ കണ്ടെത്തിയാല്‍ മിക്കവാറും ക്യാന്‍സറുകള്‍ ചികിത്സിച്ചു മാറ്റാം. ക്യാന്‍സറാണെന്ന് കണ്ടെത്താന്‍ വൈകുന്നതാണ് പലപ്പോഴും കാര്യങ്ങള്‍ ഗൗരവമാക്കുന്നത്. ഇതിനുള്ള മാര്‍ഗം വൈദ്യപരിശോധനയാണ്. വര്‍ഷത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ രണ്ടു വര്‍ഷം കൂടുമ്പോഴെങ്കിലുമോ മെഡിക്കല്‍ ചെക്കപ്പ് ശീലമാക്കുക.
മുന്‍പേജില്‍
ക്യാന്‍സര്‍ തടയാന്‍ 10 വഴികള്‍




















