ചിലതരം ക്യാന്‍സറുകളും, പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ളവ പാരമ്പര്യമായി വരാനുള്ള സാധ്യത കൂടുതലാണ്. ജീനുകളില്‍ സംഭവിക്കുന്ന ബിആര്‍സിഎ 1, 2 തുടങ്ങിയ ചില ചെറിയ മാറ്റങ്ങള്‍പോലും ക്യാന്‍സര്‍ സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. ഇത്തരം ജീനുകള്‍ ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് എളുപ്പത്തില്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും.
ഒരു വീട്ടില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ അടുത്ത തലമുറയിലെ സ്ത്രീകള്‍ക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ളവര്‍ കൃത്യമായ പരിശോധന നടത്തിയാല്‍ രോഗമുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുവാനും ചികിത്സിച്ചു ഭേദമാക്കാനും സാധിക്കും.
ഹൃദയപ്രശ്‌നങ്ങള്‍ പൂര്‍ണമായും പാരമ്പര്യമാണെന്നു പറയാനാവില്ല. എന്നാല്‍ പാരമ്പര്യമായി ഇതു വരാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. രക്തധമനികളിലുണ്ടാകുന്ന തടസം, ജന്മനാ ഉണ്ടാകുന്ന ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയവ പാരമ്പര്യമായി വരുംതലമുറകളിലേക്കു പകരാനുള്ള സാധ്യത കൂടുതലാണ്.
ബിപി, കൊളസ്‌ട്രോള്‍ തുടങ്ങിയവയും ഹൃദയപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും. ഇതും ഹൃദയപ്രശ്‌നങ്ങളുണ്ടാക്കാനുള്ള ചില കാരണങ്ങളാണ്. പാരമ്പര്യമായി ഇത്തരം രോഗങ്ങളുള്ളവര്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ടെന്‍ഷന്‍ കാരണം വരുന്ന ബിപി, അമിതമായ കൊഴുപ്പു കഴിച്ചുണ്ടാകുന്ന കൊളസ്‌ട്രോള്‍ എന്നിവ പാരമ്പര്യ ഗണത്തില്‍ പെടുത്താനാവില്ല.
ഓസ്റ്റിയോആര്‍ത്രൈറ്റിസ് എന്നൊരു രോഗമുണ്ട്. എല്ലുതേയ്മാനം എന്നു പറയാം. സന്ധികളിലെ എല്ലുകള്‍ ദ്രവിക്കുന്ന രോഗമാണിത്. ഇതും പാരമ്പര്യമാണെന്നു പറയാം. കാരണം നമ്മുടെ എല്ലുകളുടെ ഘടനയും ബലവും കുറേയൊക്കെ പൂര്‍വികരില്‍ നിന്നും ലഭിക്കുന്നതാണ്.
ഇത്തരം അസുഖമുള്ളവരുടെ സന്ധികളില്‍ വേദന അനുഭവപ്പെടും. ഇത് എല്ലുതേയ്മാനം സംഭവിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്.
സ്ത്രീകളില്‍ മെനോപോസ് സമയത്ത് എല്ലുതേയ്മാനം വരാനുള്ള സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാല്‍സ്യത്തിന്റെ കുറവുമാണ് ഇതിന് കാരണമാകുന്നത്.
പാരമ്പര്യമായി എല്ലുതേയ്മാനമുള്ളവര്‍ നേരത്തെ തന്നെ ഈ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കണം. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് എല്ലുതേയ്മാനം തടയാന്‍ ഒരു പരിധി വരെ സഹായകമാണ്.
പാലുല്‍പന്നങ്ങള്‍, മുട്ട, മീന്‍ തുടങ്ങിയവ കഴിയ്ക്കുന്നത് എല്ലുതേയ്മാനം തടയുന്നതിന് സഹായിക്കും.
മുന്‍പേജില്‍
പാരമ്പര്യരോഗങ്ങളെ തിരിച്ചറിയൂ




















