പാരമ്പര്യരോഗങ്ങള്‍ പലപ്പോഴും പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ചിലതരം പാരമ്പര്യരോഗങ്ങള്‍ വളരെ ചിട്ടയായ ജീവിതരീതികള്‍ കൊണ്ട് തടഞ്ഞു നിര്‍ത്താവുന്നതേയുള്ളൂ. എന്നാല്‍ ജീനുകളില്‍ തന്നെ പ്രശ്‌നങ്ങള്‍ വരുന്ന ചില പാരമ്പര്യരോഗങ്ങള്‍ക്ക് ഈ രീതിയില്‍ തടഞ്ഞു നിര്‍ത്തുവാന്‍ സാധിക്കില്ല. ഡൗണ്‍ സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ ഉദാഹരണം.
രോഗങ്ങള്‍ വന്നു ചികിത്സിക്കുന്നതിനേക്കാള്‍ രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. ചില പാരമ്പര്യരോഗങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ഇതിന് സഹായിക്കുകയും ചെയ്യും.
അമിതവണ്ണം പാരമ്പര്യരോഗങ്ങളുടെ ഗണത്തില്‍ പെടുത്താം. പൊണ്ണത്തടി കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ധാരാളം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ എല്ലാ രോഗങ്ങളുടെയും മൂലകാരണം ഇതുതന്നെയാണ്. എന്നാല്‍ ഇവയെല്ലാം പാരമ്പര്യരോഗങ്ങള്‍ മാത്രമാണെന്നും പറയാനാകില്ല. കാരണം ഇത്തരം രോഗങ്ങളില്ലാത്തവരുടെ അനന്തര തലമുറയിലും ഇത്തരം രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്.
തടി പാരമ്പര്യമായിട്ടുള്ളവര്‍ ഭക്ഷണം എത്ര കുറച്ചാലും വണ്ണം വര്‍ദ്ധിച്ചു വരുന്ന കാണാം. എന്നാല്‍ പാരമ്പര്യമായി മാത്രമെ തടി വരൂ എന്നുമില്ല. അമിതമായി ഭക്ഷണം കഴിയ്ക്കുന്നവരിലും തൈറോയ്ഡ് പോലുള്ള രോഗങ്ങളുള്ളവരിലും തടി കൂടുന്നതായി കണ്ടുവരാറുണ്ട്. ചില തൈറോയ്ഡുകള്‍ തടി കൂട്ടുന്നതും ചിലവ തടി കുറയ്ക്കുന്നവയുമാണ്.
പ്രമേഹം, പ്രത്യേകിച്ചും ടൈപ്പ് 1 ഡയബെറ്റിസ് പാരമ്പര്യമായി പകരുന്നതാണെന്നു പറയാറുണ്ട്. ഇതില്‍ വാസ്തവവുമുണ്ട്. കുടുംബാംഗങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ ഇത് വരാനുള്ള സാധ്യത കൂടുതലുമാണ്. എന്നാല്‍ ആദ്യമേ മുതല്‍ ശ്രദ്ധിച്ചാല്‍ പാരമ്പര്യമായുള്ള പ്രമേഹവും നിയന്ത്രിക്കാനാകും.
അതേസമയം ടൈപ്പ് 2 ഡയബെറ്റിസ് അനാരോഗ്യകരമായ ജീവിതരീതികള്‍ കൊണ്ടുണ്ടാകുന്നതാണ്. ഇത് ചിട്ടയായ ഭക്ഷണ, ആരോഗ്യശീലങ്ങള്‍ പാലിച്ചാല്‍ അകറ്റി നിര്‍ത്താനാകും.
കണ്ണിനുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍, ചിലതരം ചര്‍മരോഗങ്ങള്‍ എന്നിവയും പാരമ്പര്യരോഗങ്ങളുടെ ഗണത്തില്‍ പെടും.
അടുത്ത പേജില്‍
ബ്രെസ്റ്റ് ക്യാന്‍സര്‍ പാരമ്പര്യം




















