Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഫിറ്റ്‌നസിലേക്ക് നടക്കൂ

Posted by:
Published: Friday, June 8, 2012, 12:04 [IST]

06 08 Walk Propre Get Healthy
 

വ്യായാമങ്ങളില്‍ ഏറ്റവും ചെലവും കുറഞ്ഞതും എന്നാല്‍ ഏറെ ഉപാകാരപ്രദവുമായ ഒന്നുണ്ട്, നടത്തം.

ഏതു പ്രായത്തിലും ചെയ്യാവുന്ന നല്ലൊരു വ്യായാമമെന്ന പ്രയോജനവും ഇതിനുണ്ട്.

ദിവസവും നടന്നിട്ടും അതിന്റെ ശരിയായ പ്രയോജനം ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. നടത്തത്തെയല്ലാ, നടക്കുന്ന രീതിയേയാണ് ഇവിടെ കുറ്റം പറയേണ്ടത്. വെറുതെ നടന്നാല്‍ പോരാ, നടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം.

നടക്കാന്‍ പോകുമ്പോള്‍ ഇടുന്ന വേഷത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരിക്കലും ഇറുകിയ വേഷമിട്ട് നടത്താന്‍ പോകരുത്. ജീന്‍സ് തുടങ്ങിയ വസ്ത്രങ്ങളിട്ടും നടക്കരുത്. അയഞ്ഞ, കോട്ടന്‍ വസ്ത്രങ്ങളാണ് കൂടുതല്‍ സൗകര്യപ്രദംം. ട്രാക് പാന്റ് പോലുള്ള വസ്ത്രങ്ങള്‍ നടക്കാന്‍ പോകുമ്പോള്‍ തെരഞ്ഞെടുക്കാം.

നടക്കുമ്പോള്‍ സ്‌പോട്‌സ് ഷൂസാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ പുറകില്‍ സ്ട്രാപ്പിടാന്‍ സാധിക്കുന്ന ചെരിപ്പുകള്‍ തെരഞ്ഞെടുക്കാം. ഹീല്‍ ഉള്ള ചെരിപ്പുകളോ സ്ലിപ്പറുകളോ നടക്കാന്‍ തെരഞ്ഞെടുക്കരുത്.

നടക്കുന്നത് ലളിതമായ വ്യായാമമാണെങ്കിലും ഇതിനും വാംഅപ് വേണം. അല്ലാതെ നേരെ നടന്നു തുടങ്ങരുത്. കൈകാലുകള്‍ കുടയുകയോ ഇരുവശങ്ങളിലേക്കും വളയുകയോ ഒക്കെ ചെയ്ത ശേഷം മാത്രം നടത്തം തുടങ്ങുക.

ആദ്യം സാവധാനം നടന്നു തുടങ്ങുക. കൈകള്‍ ഇരുവശത്തേക്കും വീശി നിവര്‍ന്നു നടക്കണം. പെട്ടെന്നു തന്നെ വേഗത്തില്‍ നടക്കാതെ സാവധാനം വേഗം കൂട്ടിത്തുടങ്ങാം. എന്നാല്‍ അമിതമായി കിതയ്ക്കുന്ന രീതിയില്‍ നടക്കുകയുമരുത്. ശരീരത്തിനും ഹൃദയത്തിനും താങ്ങാവുന്ന ശേഷിയില്‍ നടക്കുക. സ്‌ട്രെയിന്‍ ചെയ്യരുതെന്നര്‍ത്ഥം.

നടത്തം അവസാനിക്കുമ്പോഴേക്കും നടക്കുന്നതിന്റ സ്പീഡ് കുറച്ചുകൊണ്ടുവരിക. അല്ലാതെ സ്പീഡില്‍ നടന്ന് പെട്ടെന്ന് നടക്കുന്നത് നിര്‍ത്തുകയല്ലാ, വേണ്ടത്.

ദിവസവും അരമണിക്കൂറെങ്കിലും നടക്കുന്നത് നല്ലതായിരിക്കും. ഒരു മണിക്കൂറിനേക്കാള്‍ കൂടുതല്‍ നടക്കുകയും വേണ്ട.

നടക്കുന്നത് ഏതു തരം പ്രായക്കാര്‍ക്കും ഏത് അസുഖങ്ങളുള്ളവര്‍ക്കും പറ്റിയ വ്യായാമമാണ്.

English summary
Walking is defines as most simple but powerful exercise. But proper walking is needed for proper result,
Subscribe Newsletter