Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വേദന കുറയ്ക്കും മസാജുകള്‍

Posted by:
Published: Saturday, June 2, 2012, 11:33 [IST]

ശരീര വേദന കുറയ്ക്കാന്‍ നല്ലൊരു വഴിയാണ് മസാജിംഗ്. പ്രത്യേകിച്ച് സ്ട്രസ്, ടെന്‍ഷന്‍ എന്നിവയെല്ലാം ഉള്ളവര്‍ക്ക് മസാജിംഗ് ഗുണം നല്‍കും. കമ്പ്യുട്ടറിന് മുന്‍പിലുള്ള ഇരിപ്പും പല പ്രൊഫഷണലുകള്‍ക്കും ശരീര വേദന വരുത്തുന്നുണ്ട്.

06 02 body massage pain relief

വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ചിലതരം ബോഡി മസാജുകളെക്കുറിച്ച് ്അറിയേണ്ടേ.

തായ് മസാജ് എന്നൊരിനം മസാജുണ്ട്. പേരു സൂചിപ്പിക്കുന്നതു പോലെ ബാംഗോക്കിലാണ് ഇതിന്റെ ഉദ്ഭവം. ശരീരവേദന കുറയ്ക്കാന്‍ വളരെ സഹായകമായ ഒരു മസാജ് എന്നു വേണമെങ്കില്‍ ഇതിനെ പറയാം. ഈ മസാജില്‍ ശരീരത്തില്‍ ഒരു ഭാഗത്തുള്ള ഊര്‍ജം എല്ലാ ഭാഗങ്ങളിലേക്കും തുല്യമായ അളവില്‍ മസാജിലൂടെ പരത്തുകയാണ് ചെയ്യുന്നത്. കൈകള്‍ക്കൊപ്പം കറുത്ത നിറമുള്ള ഒരു കല്ലു കൂടി ഈ മസാജിന് ഉപയോഗിക്കുന്നു. മസാജിലൂടെ മസിലുകളെ നിവര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്.

കേരളത്തില്‍ പിറവിയെത്തൊരു പ്രത്യേക തരം ബോഡി മസാജുമുണ്ട്. ഹോട്ട് സ്‌റ്റോണ്‍ മസാജ് എന്നാണ് ഇത് അറിയപ്പെടുന്നത്. മസില്‍ പിടുത്തം കാരണമുണ്ടാകുന്ന ശരീര വേദനകള്‍ക്ക് വളരെ ഫലപ്രദമാണ് ഇത്തരം മസാജ്. ചൂടാക്കിയ പ്രത്യേക ഇനം കല്ലുകള്‍ ശരീരത്തിന്റെ വിവിധ പവര്‍ പോയിന്റുകളില്‍ വയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് വേദന കുറയ്ക്കും.

ശരീരത്തിലെ കോശങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഡീപ് ടിഷ്യൂ മസാജ്. മുറിവേറ്റവര്‍ക്കും അപകടങ്ങള്‍ സംഭവിച്ചവര്‍ക്കും ചെയ്യാവുന്ന നല്ലൊരു മസാജാണിത്. ശരീരഭാഗങ്ങളില്‍ ഊക്കോടെ തട്ടുന്ന ഇത്തരം മസാജുകള്‍ ഘര്‍ഷണമുണ്ടാക്കുകയാണ് ചെയ്യുന്നത്. വേദന കുറയ്്ക്കാനും അവയവങ്ങള്‍ പൂര്‍വസ്ഥിതിയിലെത്താനും ഡീപ് ടി്്ഷ്യൂ മസാജ് സഹായിക്കും.

മണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അരോമ തെറാപ്പി എന്ന മസാജ് ചെയ്യുന്നത്. അരോമ തെറാപ്പിയില്‍ സുഗന്ധ എണ്ണകളാണ് ഉപയോഗിക്കുക. മണം ശരീരത്തിലെ അവയവങ്ങളെ സ്വാധിനിക്കുകയും ശരീരവേദനകള്‍ കുറയ്ക്കുകയും ചെയ്യുന്നുവെന്ന തത്വത്തെ ്അടിസ്ഥാനപ്പെടുത്തിയാണ് ഈ മസാജ് പ്രവര്‍ത്തിക്കുന്നത്.

ആദ്യമായി മസാജ് ചെയ്യുന്നതവര്‍ക്ക് സ്വീഡിഷ് മസാജാണ് നല്ലത്. മസാജുകളിലെ അടിസ്ഥാന മസാജാണ് ഇതെന്നു പറയാം. കൈകളുടെ പ്രത്യേക തരം ചലനമാണ് ഇത്തരം മസാജില്‍ ഗുണം ചെയ്യുന്നത്. പൊതുവായ ശരീരവേദന മാറ്റാന്‍ ഈ മസാജ് നല്ലതാണ്. എന്നാല്‍ പ്രത്യേക ഭാഗത്തുള്ള വേദനകളാണെങ്കില്‍ മുന്‍പു പറഞ്ഞ ഏതെങ്കിലും മസാജുകള്‍ ചെയ്യുന്നതാണ് നല്ലത്.

മസാജ് ചെയ്യുമ്പോള്‍ ഇതില്‍ പ്രവൃത്തിപരിചയമുള്ളവരുടെ അടുത്ത് ചെയ്യുവാന്‍ ശ്രമിക്കുക. തെറ്റായിട്ടുള്ള മസാജിംഗ് ശരീരവേദന വരാന്‍ കാരണമാവും.

English summary
As it is neither advisable nor feasible to pop pain killers for body ache all the time; massage is one of the best alternatives for pain relief. Here are best massages that are most often recommended to relieve body pain.
Subscribe Newsletter