ചിരി നല്ലൊരു ഔഷധമാണെന്നു കേട്ടിട്ടില്ലേ, സത്യമാണ്. ചിരിക്ക് പല അസുഖങ്ങളും തടയാനുള്ള കഴിവുണ്ട്. ചിരി ക്ലബുകളുടേയും മറ്റും പ്രസക്തി വര്‍ദ്ധിക്കുന്നത് ഇവിടെയാണ്.
ചിരിക്കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനം ഇതുവഴി കുറയുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിന്റെ ആരോഗ്യം കൂടുതല്‍ നന്നാക്കും. രോഗങ്ങള്‍ വരാതിക്കാന്‍ സഹായിക്കും.
ചിരി ഹൃദയത്തിന് പറ്റിയ നല്ലൊരു മരുന്നാണ്. ചിരിക്കുമ്പോള്‍ ശരീരത്തിലെ രക്തക്കുഴലുകള്‍ വികസിക്കും. ഇത് രക്തപ്രവാഹം വര്‍ദ്ധിക്കുവാന്‍ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
ശരീരത്തിന് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കാന്‍ ചിരി സഹായിക്കും. ഓരോ തവണ ചിരിക്കുമ്പോഴും കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തിനുള്ളിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. വായിലെയും വയറിലെയും തൊണ്ടയിലേയുമെല്ലാം രോഗാണുക്കളെ കൊല്ലാന്‍ ഇത് കാരണമാകുന്നു.
ക്യാന്‍സര്‍ തടയാന്‍ പോലും ചിരിക്ക് കഴിവുണ്ടെന്നാണ് പറയുന്നത്. ചിരിക്കുമ്പോള്‍ ഓക്‌സിജന്‍ ലഭിക്കുന്നു. ക്യാന്‍സറിന് കാരണമായവയെ തടയുകയും ചെയ്യുന്നു.
ചിരിക്കുമ്പോള്‍ ആരോഗ്യദായകമായ രാസവസ്തുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. സെറോട്ടിനിന്‍, ഇന്റര്‍ലൂക്കിന്‍സ് തുടങ്ങിയ ഹോര്‍മോണുകള്‍ പല രോഗങ്ങളും തടയാന്‍ സഹായിക്കും.
ചിരിക്ക് സൈക്കോളജിക്കല്‍ ഇഫക്ടുമുണ്ടെന്നു പറയാം. ചിരിക്കുമ്പോള്‍ സങ്കടങ്ങളും ദേഷ്യവും നിരാശയുമെല്ലാം അല്‍പനേരത്തേക്കാണെങ്കിലും നാം മറന്നു പോകും. മറ്റുള്ളവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനും ചിരി സഹായിക്കും.
മറ്റുള്ളവരെ നോക്കി ഒന്നു പുഞ്ചിരിച്ചു നോക്കൂ. ചിരിക്കുന്ന നമുക്കും ചിരി കാണുന്നവര്‍ക്കും സന്തോഷമുണ്ടാകും. സന്തോഷിക്കാനും സന്തോഷിപ്പിക്കാനും സാധിക്കുന്നത് വലിയൊരു കഴിവു തന്നെയാണ്.




















