Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ചുവന്ന ഇറച്ചി വേണ്ടേ വേണ്ട

Posted by:
Published: Wednesday, May 30, 2012, 16:47 [IST]

05 30 Tips Eat Meat Healthy
 

ഇറച്ചി കഴിച്ചാല്‍ വണ്ണം കൂടുമെന്ന് പൊതുവെ വിശ്വാസമുണ്ട്. ചിക്കന്‍ പ്രേമികളാണെങ്കിലും ഇതുകൊണ്ട് പേടിച്ചുപേടിച്ചായിരിക്കും ഇറച്ചി കഴിയ്ക്കുക.

എന്നാല്‍ ഏതു ഭക്ഷണവും കഴിയ്‌ക്കേണ്ട രീതിയില്‍ കഴിച്ചാല്‍ ഗുണമുണ്ടാകും. ഇറച്ചിക്കും ഇത് ബാധകമാണ്.


കുട്ടികളുടെ വളര്‍ച്ചക്ക് ആവശ്യമായ അയേണ്‍, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവ മാംസത്തിലടങ്ങിയിട്ടുണ്ട്. ധാരാളം പ്രോട്ടീനും ഇറച്ചി കഴിച്ചാല്‍ ലഭിക്കും. സ്‌പോര്‍ട്‌സുകാര്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മാംസഭക്ഷണം നല്ലതാണ്.

സാധാരണയായി ആട്, പോത്ത് തുടങ്ങിയവയുടെ ഇറച്ചി ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയും. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിന് ആവശ്യമായ ഒന്നാണ്. സാധാരണ മറ്റുള്ള ഭക്ഷണങ്ങളില്‍ നിന്ന് മഗ്നീഷ്യം ലഭിക്കുവാന്‍ ബുദ്ധിമുട്ടാണ്.

എന്നാല്‍ മാംസഭക്ഷണം എങ്ങനെയാണ് കഴിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പോഷകങ്ങള്‍ ലഭിക്കുന്നതും. സാധാരണയായി ഇന്ത്യന്‍ പാചകരീതിയില്‍ ധാരാളം മസാലകളും എണ്ണയും ചേര്‍ത്താണ് ഇറച്ചി പാചകം ചെയ്യാറ്. ഇത് ഒരുതരത്തില്‍ മാംസത്തിന്റെ പോഷകഗുണം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. മാത്രമല്ലാ, കൊഴുപ്പ് ഇറച്ചിയില്‍ തന്നെയുള്ളതുകൊണ്ട് വീണ്ടും എണ്ണ ചേര്‍ക്കേണ്ട ആവശ്യമില്ല.

ഇറച്ചി ഗ്രില്‍ ചെയ്ത് കഴിയ്ക്കുകയാണ് ആരോഗ്യകരമായ രീതി.

ഇറച്ചി വാങ്ങുമ്പോഴും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അധികം മൂത്ത ഇറച്ചി വാങ്ങാതിരിക്കുകയാണ് നല്ലത്. ഇതിലുള്ള കൊഴുപ്പ് നേരെ ഹൃദയത്തിലേക്കാണ് പോകുക. അധികം മൂക്കാത്ത ഇറച്ചിയില്‍ കൊഴുപ്പ് കുറവായിരിക്കും.

വെട്ടിനുറുക്കിയ ഇറച്ചി വാങ്ങുമ്പോഴും ശ്രദ്ധിക്കണം. ഇവയില്‍ കൊഴുപ്പു കൂടിയ ഇറച്ചിയുടെ ഭാഗങ്ങളിട്ടാലും തിരിച്ചറിയുവാന്‍ ബുദ്ധിമുട്ടാണ്.

കടകളില്‍ ഉപ്പിട്ട് പാക്കറ്റുകളിലായി വച്ചിരിക്കുന്ന ഇറച്ചി വാങ്ങാതിരിക്കുകയാണ് നല്ലത്. ഇതില്‍ സോഡിയം നൈട്രേറ്റ് എന്നൊരു രാസവസ്തു കലര്‍ത്തിയിട്ടുണ്ട്. ഇറച്ചിയ്ക്ക് നല്ല ചുവപ്പുനിറം നല്‍കുന്നത് ഇതാണ്. ക്യാന്‍സറുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു രാസവസ്തുവാണിത്. ഇത്തരം ഇറച്ചി വാങ്ങുകയാണെങ്കില്‍ ഇവയില്‍ ഏതൊക്കെ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് നോക്കുക.


English summary
Healthy meat eating is as important as eating healthy vegetables. It has been proved scientifically that a vegan diet can keep you fitter and also reduces chances of heart diseases dramatically,
Subscribe Newsletter