ആര്‍ത്തവസമയത്ത് ചെയ്യാന്‍ പറ്റുന്ന ചില പ്രത്യക വ്യായാമങ്ങളുണ്ട്. ഏറോബിക്‌സ്, യോഗ, വെയ്റ്റ് ലിഫ്റ്റിംഗ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നതു കൊണ്ട് ചില പ്രത്യേക പ്രയോജനങ്ങളുമുണ്ട്.
ഏറോബിക്‌സ് വ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിലെ മസിലുകള്‍ക്ക് അയവു നല്‍കുകയാണ് ചെയ്യുന്നത്. ഇത് ശരീരവേദനകള്‍ക്ക് ആശ്വാസം നല്‍കും. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കും.
യോഗയും ആര്‍ത്തവസമയത്ത് ചെയ്യാവുന്നതേയുള്ളൂ. ഇതിലെ ശ്വസനക്രിയകള്‍ ശരീരത്തിനൊപ്പം മനസിനും റിലാക്‌സ് നല്‍കും. ശ്വസനക്രിയ വഴി ധാരാളം ഓക്‌സിജന്‍ ഉള്ളിലെത്തും. ഇത് രക്തപ്രവാഹം വര്‍ദ്ധിക്കും. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് സഹായിക്കുകയും ചെയ്യും. ഡ്രിപ്രഷന് പുറമെ ആര്‍ത്തവസമയത്തുണ്ടാകുന്ന വൈകാരിക ക്ഷോഭം നിയന്ത്രിക്കാനും യോഗ സഹായിക്കും.
വെയ്റ്റ് ലിഫ്റ്റും ആര്‍ത്തവസമയത്ത് ചെയ്യുവാന്‍ നല്ലതാണ്. വല്ലാതെ ആയാസമുണ്ടാക്കുന്ന ഭാരം ഉയര്‍ത്തണമെന്നല്ല പറഞ്ഞു വരുന്നത്. താങ്ങാവുന്ന ഭാരം എടുത്തുയര്‍ത്താം.
ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ചേര്‍ന്ന വ്യായാമം ചെയ്യണമെന്നത് പ്രധാനമാണ്. കയ്യ്, കാല്‍, വയര്‍ തുടങ്ങിയ എല്ലാ ഭാഗങ്ങള്‍ക്കുമുള്ള വ്യായാമം ആകാം.
ആര്‍ത്തവസമയത്തെ വ്യായാമം നിങ്ങളെ വല്ലാതെ തളര്‍ത്തുന്നുവെന്ന തോന്നലുണ്ടെങ്കില്‍ ഒഴിവാക്കാം. ഇത്തരക്കാര്‍ക്ക് അര മണിക്കൂര്‍ വീതം നടക്കാം. ഇത് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന നല്ലൊരു വ്യായാമമാണ്.




















