Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ആര്‍ത്തവ സമയത്ത് വ്യായാമമാകാമോ?

Posted by:
Published: Friday, May 11, 2012, 13:06 [IST]

05 11 Exercise Effects During Periods 1
 

വ്യായാമം ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ആര്‍ത്തവസമയത്ത് വ്യായാമമാകാമോ എന്നുള്ള കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്.

ആര്‍ത്തവസമയത്ത് ശരീരം ക്ഷീണിക്കുന്ന സമയമായതു കൊണ്ട് വിശ്രമം വേണമെന്നും ഈ സമയത്ത് വ്യായാമം പാടില്ലെന്നും ഒരഭിപ്രായം പറയും. ആര്‍ത്തവസമയത്ത് വ്യായാമമാകാമെന്നു മറുപക്ഷവും. ആര്‍ത്തവസമയത്തും വ്യായാമമാകാമെന്നാണ് പൊതുവെയുള്ള അഭിപ്രായം.

ആര്‍ത്തവസമയത്ത് ധാരാളം അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. ഡിപ്രഷന്‍, തളര്‍ച്ച, ക്ഷീണം, തലവേദന തുടങ്ങിയവ ഇത്തരം അസ്വസ്ഥകളില്‍ പെടുന്നു. ഇവ കുറയ്ക്കാന്‍ വ്യായാമം സഹായിക്കുമെന്നാണ് പറയുന്നത്.

വ്യായാമം ചെയ്യുമ്പോള്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇതോടെ ശരീരത്തിന്റെയും മനസിന്റെയും പിരിമുറുക്കം കുറയുകയാണ് ചെയ്യുന്നത്. എന്‍ഡോര്‍ഫിന്‍ മസിലുകള്‍ക്ക് അയവുണ്ടാക്കുകയും ശരീരവേദന കുറയ്ക്കുകയും ചെയ്യും.

ശരീരത്തില്‍ കൂടുതലായി അടിയുന്ന വെള്ളം നീക്കും. ഇത് വാട്ടര്‍ വെയ്റ്റ് ഒഴിവാക്കും.

വ്യായാമം ആര്‍ത്തവസമയത്തുണ്ടാക്കുന്ന പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം ഒഴിവാക്കാന്‍ സഹായിക്കും.

ബ്ലീഡിംഗ് നിയന്ത്രിക്കാനും ആര്‍ത്തവസമയത്തെ വ്യായാമം നല്ലതാണ്. മാത്രമല്ലാ, പെല്‍വിക് മസിലുകള്‍ക്കും പ്രത്യുല്‍പാദന അവയവങ്ങള്‍ക്കും കൂടുതല്‍ ബലമുണ്ടാവുകയും ചെയ്യും.

English summary
Obviously, these symptoms can make exercising during your period unpleasant to say the least. But exercising can actually make your period more manageable, decreasing many of these symptoms,
Subscribe Newsletter