Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കോണ്‍ടാക്റ്റ് ലെന്‍സിന് പാര്‍ശ്വഫലങ്ങളും

Posted by:
Published: Thursday, May 10, 2012, 14:59 [IST]

05 10 Contact Lens Side Effects
 

നീലക്കണ്ണു വേണോ, കാര്യം നിസാരം. ഒരു കോണ്‍ടാക്റ്റ് ലെന്‍സ് വാങ്ങി കണ്ണില്‍ ഇട്ടാല്‍ പോരേ. പോരായെന്നുള്ളതാണ് ഉത്തരം.

കോണ്‍ടാക്റ്റ് ലെന്‍സിന് പലതരം പാര്‍ശ്വഫലങ്ങളുമുണ്ട്. ഇതില്‍ പ്രധാനം വൃത്തിയുടെ കാര്യം തന്നെയാണ് പ്രധാനം. കണ്ണ് വളരെ സെന്‍സിറ്റീവ് ആണ്. അതുകൊണ്ടു തന്നെ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലും. വൃത്തിയുള്ള ലെന്‍സ് ഉപയോഗിച്ചില്ലെങ്കില്‍ കണ്ണു കേടാകും.

ലെന്‍സ് ധരിക്കുന്നതിന് മുന്‍പും പിന്‍പും ഇത് ലെന്‍സ് കഴുകാനുള്ള ലായനിയില്‍ ഇട്ടു വയ്ക്കണം. ആറു മാസത്തിലൊരിക്കല്‍ ലെന്‍സ് മാറുകയും വേണം.

ചിലര്‍ക്ക് ലെന്‍സ് വയ്ക്കുമ്പോള്‍ കണ്ണ് എരിയുന്നതു പോലെ തോന്നും. കണ്ണ് തടിച്ചു വീര്‍ക്കാനും ഇട വരും.

കൂടുതല്‍ കാലം കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നത് കണ്ണുനീര്‍ ഗ്രന്ഥികളെ വരണ്ടതാക്കും. കണ്ണിന് അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെടുകയും ചെയ്യും.

ലെന്‍സിലെ ഇന്‍ട്രോക്യലാര്‍ ഫഌയിഡ് റെറ്റിനയില്‍ നിക്ഷേപിക്കപ്പെടും. ഇത് സ്ഥിരമായി തുടര്‍ന്നാല്‍ കണ്ണിന് ചൊറിച്ചിലും വേദനയുമുണ്ടാകും.

ലെന്‍സ് വൃത്തിയാക്കാനുപയോഗിക്കുന്ന ലായനി ചിലരുടെ കണ്ണില്‍ അലര്‍ജിയുണ്ടാക്കുന്നു. അത് കണ്ണ് ചുവക്കാനും ചൊറിഞ്ഞു തടിക്കാനും ഇട വരുത്തുകയും ചെയ്യും.

English summary
Contact lens is an easy option to avoid wearing big framed glasses. Many people do not prefer wearing spectacles as they feel the frame hides their face and looks ugly. In worst cases, a person feels like a geek. This is the reason why people opt for contact lenses. Well, wearing lenses can make you look gorgeous but, there are few side effects of wearing lenses regularly.
Subscribe Newsletter