Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്തനവലിപ്പം കുറയ്ക്കണോ?

Posted by:
Published: Friday, May 4, 2012, 16:25 [IST]

05 04 Reduce Your Breast Size
 

സ്ത്രീ സൗന്ദര്യത്തില്‍ സ്തനവലിപ്പത്തിനും പ്രധാന സ്ഥാനമുണ്ട്. ചിലര്‍ക്ക് വലിപ്പം കുറഞ്ഞ സ്തനങ്ങളാണ പ്രശ്‌നമെങ്കില്‍ മറ്റു ചിലര്‍ക്ക് സ്തനങ്ങളുടെ വലിപ്പമാണ് പ്രശ്‌നം. കാരണം ഇത് പലരിലും അപകര്‍ഷാതബോധവും മറ്റുള്ളവര്‍ തങ്ങളെത്തന്നെ ശ്രദ്ധിക്കുന്നുവെന്ന തോന്നലും ഉണ്ടാക്കും.

സ്തനങ്ങള്‍ക്ക് ആവശ്യത്തിലും കവിഞ്ഞ വലിപ്പം പുറംവേദനയ്ക്കും അസ്വാസ്ഥ്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സ്തനവലിപ്പത്തിനു കാരണം പാരമ്പര്യമോ വണ്ണക്കൂടുതലോ ആകാം. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കൂടുതലാകുന്നതും ഒരു കാരണമാണ്.

സ്തനവലിപ്പം ശസ്ത്രക്രിയയിലൂടെയല്ലാതെ കുറയ്ക്കുവാന്‍ പററിയ മാര്‍ഗങ്ങളുണ്ട്.

കൊഴുപ്പു കലര്‍ന്ന നിരവധി കോശങ്ങള്‍ ഈ ഭാഗത്തുണ്ട്. ഇവയുടെ എണ്ണം കുറയ്ക്കുന്നത് സ്തനവലിപ്പം കുറയ്ക്കുവാന്‍ സഹായിക്കും. വ്യായാമമാണ് ഇതിന് പററിയ മാര്‍ഗം. ഓടുന്നതും കോണിപ്പടികള്‍ കയറുന്നതും നീന്തുന്നതും ഇത്തരം കൊഴുപ്പ് ഒഴിവാക്കും. ഇത് വഴി സ്തനവലിപ്പവും സ്വാഭാവികമായി കുറയും.

പുഷ് അപ് വ്യായാമങ്ങള്‍ സ്തനസൗന്ദര്യത്തിന് പറ്റിയവയാണ്. ഇതുവഴി നെഞ്ചിലേയും തോളിലേയും മസിലുകള്‍ ഉറപ്പുള്ളവയാകും. സ്തനവലിപ്പവും ഇത്തരം വ്യായാമം വഴി കുറയും. ബെഞ്ചില്‍ മലര്‍ന്നു കിടന്ന് ഡംപെല്‍സ് രണ്ടു കയ്യിലും എടുത്ത് കൈകള്‍ പുറകിലേക്കും മുന്‍പിലേക്കും ചലിപ്പിക്കുന്നതും നല്ല വ്യായാമമാണ്. നിവര്‍ന്ന് നിന്ന് ഡംപെല്‍സ് എടുത്ത് കൈകള്‍ അടുപ്പിക്കുന്നതും അകറ്റുന്നതും മറ്റൊരു വ്യായാമമാണ്.

നീന്തുന്നത് സ്തനവലിപ്പം കുറയ്ക്കുവാനും സ്തനങ്ങള്‍ക്ക് നല്ല ആകൃതി നല്‍കുവാനുമുള്ള മാര്‍ഗങ്ങളാണ്. മലര്‍ന്നു കിടന്ന് പുറകിലേക്ക് നീന്തുന്നതും (ബാക്ക് സ്‌ട്രോക്ക്) സാധാരണ രീതിയില്‍ മുന്‍പിലേക്ക് നീന്തുന്നതും നെഞ്ചിലേയും ചുമലിലേയും മസിലുകളെ ഉറപ്പുള്ളതാക്കുകയും കൊഴുപ്പു കുറയ്ക്കുകയും ചെയ്യും. ഇതുമൂലം സ്തനവലിപ്പിവും സ്വാഭാവികമായി കുറയും.

ദിവസവും അരമണിക്കൂര്‍ വീതം ജോഗിംങ്ങ് ചെയ്യുന്നത് സ്തനവലിപ്പം കുറയ്ക്കും.

ആവശ്യത്തിന് ഇറുക്കമുള്ള ബ്രാ ഉപയോഗിക്കുന്നതും കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുന്നതും സ്തവലിപ്പം കുറയ്ക്കുവാന്‍ സഹായിക്കും.

English summary
Increased breast size can make you feel uncomfortable and awkward. Bust fat can be hereditary or due to weight. High levels of estrogen in the body can also be the reason behind increased breast size. You can decrease bust fat with these simple breast exercises. Check out.
Subscribe Newsletter