Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ലൈംഗിക മരവിപ്പ് സ്ത്രീകളില്‍

Posted by:
Published: Tuesday, April 10, 2012, 16:52 [IST]

04 10 Women Sexual Frigidity 1 Aid0200
 

സെക്‌സിന് വിവാഹ ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ട്. ഇതിലുണ്ടാകുന്ന പരാജയം വിവാഹബന്ധത്തെ ചിലപ്പോഴെങ്കിലും ഉലയ്ക്കാറുമുണ്ട്.

സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുണ്ടാകാം. സ്ത്രീകളുടെ ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനമാണ് ലൈംഗിക മരവിപ്പ് അഥവ സെക്ഷ്വല്‍ ഫ്രിജിഡിറ്റി.

ഇത് ഒരു രോഗമായി കാണാനാവില്ലെങ്കിലും രോഗാവസ്ഥയായി കണക്കാക്കാം. പ്രധാനമായും രണ്ടു തരം ലൈംഗിക മരവിപ്പാണ് സ്ത്രീകളില്‍ കാണാറുള്ളത്. ഹൈപ്പോ ആക്ടീവ് സെക്ഷ്വല്‍ ഡിസോര്‍ഡര്‍, സെക്ഷ്വല്‍ അവേര്‍ഷന്‍ ഡിസോര്‍ഡര്‍ എന്നിവയാണിവ.

സെക്‌സിന് താല്‍പര്യമില്ലാതെ വരിക, ശാരീരിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുക. വികാരങ്ങള്‍ അനുഭവപ്പെടാതെ വരിക എന്നിവ ലൈംഗിക മരവിപ്പിന്റെ ലക്ഷണങ്ങളാണ്.

ലൈംഗിക മരവിപ്പിന് ധാരാളം കാരണങ്ങള്‍ പറയാറുണ്ട്. പങ്കാളിയോടുള്ള താല്‍പര്യക്കുറവ് ചിലപ്പോഴെല്ലാം ഇത്തരം പെരുമാറ്റത്തിന് കാരണമായേക്കും. രോഗങ്ങള്‍, ഡിപ്രഷന്‍, മരുന്നുകള്‍, സെക്‌സിലേര്‍പ്പെടുമ്പോള്‍ അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ ഫ്രിഡിജിറ്റിക്ക് കാരണമാകാറുണ്ട്.

ഗര്‍ഭധാരണം, പ്രസവം എന്നിവയും ചില സ്ത്രീകളില്‍ സെക്‌സിനോടുള്ള താല്‍പര്യം കുറയ്ക്കാറുണ്ട്. ഇതിനെ പൂര്‍ണമായും ലൈംഗിക മരവിപ്പ് എന്നു പറയാനാകില്ല. ചില പ്രത്യേക അവസ്ഥകള്‍ എന്നേ പറയാനാകൂ. ഇത്തരം സാഹചര്യവുമായി പൊരുത്തപ്പെട്ടു വരുന്ന വേളയില്‍ സെക്‌സിനോടുള്ള താല്‍പര്യം തിരിച്ചു ലഭിയ്ക്കുകയും ചെയ്യും.

അടുത്ത പേജില്‍
മെനോപോസും ലൈംഗികമരവിപ്പിന് കാരണം

English summary
Female sexual dysfunction, which has replaced frigidity as a diagnostic category in psychiatry and psychology — refers to the inability of a woman to function adequately in terms of sexual desire, sexual arousal, orgasm, or in coital situations,
Subscribe Newsletter