വിശക്കുമ്പോള്‍ അടുക്കളയിലെ പാത്രങ്ങള്‍ കഴിഞ്ഞാല്‍ പലരും തുറന്നുനോക്കുക ഫ്രിഡ്ജാണ്. സാധനങ്ങള്‍ കേടു വരാതെ സൂക്ഷിക്കുക എന്ന പ്രധാന ജോലിയുടെ ഉത്തരവാദിത്വം ഫ്രിഡ്ജിനാണ്. അത്യാവശ്യത്തിന് ഉപകരിക്കുന്ന നല്ലൊരു ചങ്ങാതി കൂടിയാണിത്. ഫ്രിഡ്ജില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഭക്ഷണസാധനങ്ങളുണ്ട്. ആരോഗ്യത്തിനും അത്യാവശ്യത്തിനും ഉപകരിക്കുന്നവ.
പഴവര്‍ഗങ്ങള്‍ നിങ്ങളുടെ ഫ്രിഡ്ജില്‍ എപ്പോഴും ഉണ്ടാകണം. ആരോഗ്യമുള്ള ശരീരത്തിന് ഇവയുടെ പങ്ക് എടുത്തുപറയണം. വിശക്കുമ്പോള്‍ വറുത്തതിലേക്കു കൈ നീങ്ങുന്നതിന് മുന്‍പ് ഇവ കഴിച്ചു നോക്കൂ. വിശപ്പും മാറും, ആരോഗ്യവും നന്നാവും.
പച്ചക്കറികളും ഫ്രിഡ്ജില്‍ ഉണ്ടായിരിക്കണം. തക്കാളി, കുക്കുമ്പര്‍ എന്നിവ അത്യാവശ്യം. വിശക്കുമ്പോള്‍ സാലഡ് ഉണ്ടാക്കിക്കഴിക്കുവാന്‍ ഇവ ഉപകരിക്കും. മറ്റു പച്ചക്കറികളില്ലെങ്കിലും പെട്ടെന്ന് ഒരു തട്ടിക്കൂട്ടു കറി വയ്ക്കാന്‍ തക്കാളി മതി. എല്ലാ തരം പച്ചക്കറികളും ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇവ കഴിയ്ക്കുക. ആരോഗ്യം മെച്ചപ്പെടും.
ചെറുനാരങ്ങ എപ്പോഴും സൂക്ഷിക്കുക. ആരോഗ്യത്തിനും ചര്‍മത്തിനും നാരങ്ങ ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതാണ്. നാരങ്ങാവെള്ളം കുടിച്ചാല്‍ മതി, വിശപ്പും ദാഹവും ക്ഷീണവും പമ്പ കടക്കും. ശരീരത്തിലെ കൊഴുപ്പ് കളയാനുള്ള നല്ലൊരു മാര്‍ഗം കൂടിയാണ് ചെറുനാരങ്ങ.
പഴവര്‍ഗങ്ങള്‍ നിങ്ങളുടെ ഫ്രിഡ്ജില്‍ എപ്പോഴും ഉണ്ടാകണം. ആരോഗ്യമുള്ള ശരീരത്തിന് ഇവയുടെ പങ്ക് എടുത്തുപറയണം. വിശക്കുമ്പോള്‍ വറുത്തതിലേക്കു കൈ നീങ്ങുന്നതിന് മുന്‍പ് ഇവ കഴിച്ചു നോക്കൂ. വിശപ്പും മാറും, ആരോഗ്യവും നന്നാവും.
പച്ചക്കറികളും ഫ്രിഡ്ജില്‍ ഉണ്ടായിരിക്കണം. തക്കാളി, കുക്കുമ്പര്‍ എന്നിവ അത്യാവശ്യം. വിശക്കുമ്പോള്‍ സാലഡ് ഉണ്ടാക്കിക്കഴിക്കുവാന്‍ ഇവ ഉപകരിക്കും. മറ്റു പച്ചക്കറികളില്ലെങ്കിലും പെട്ടെന്ന് ഒരു തട്ടിക്കൂട്ടു കറി വയ്ക്കാന്‍ തക്കാളി മതി. എല്ലാ തരം പച്ചക്കറികളും ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇവ കഴിയ്ക്കുക. ആരോഗ്യം മെച്ചപ്പെടും.
Read: In English
മുട്ട, പാല്‍ എന്നിവ ഫ്രിഡ്ജിലുണ്ടെങ്കില്‍ത്തന്നെ വിശപ്പിന് താല്‍ക്കാലി ശമനമുണ്ടാകും. കൊഴുപ്പു നീക്കിയ പാലാണ് നല്ലത്. തിളപ്പിക്കേണ്ട ആവശ്യമില്ലാത്ത സ്‌കിമ്ഡ് മില്‍ക് വിപണിയില്‍ ലഭ്യമാണ്. അതുപോലെ തൈരും ഫ്രിഡ്ജിലുണ്ടായിരിക്കണം. ചോറിനൊപ്പം മറ്റൊന്നുമില്ലെങ്കിലും തൈരും അല്‍പം അച്ചാറും പോരെ.ചെറുനാരങ്ങ എപ്പോഴും സൂക്ഷിക്കുക. ആരോഗ്യത്തിനും ചര്‍മത്തിനും നാരങ്ങ ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതാണ്. നാരങ്ങാവെള്ളം കുടിച്ചാല്‍ മതി, വിശപ്പും ദാഹവും ക്ഷീണവും പമ്പ കടക്കും. ശരീരത്തിലെ കൊഴുപ്പ് കളയാനുള്ള നല്ലൊരു മാര്‍ഗം കൂടിയാണ് ചെറുനാരങ്ങ.