ബ്രേക് ഫാസ്റ്റ് കഴിച്ചില്ലേ, വയര്‍ ചാടും

02 08 Skip Breakfast Makes Belly Fat Aid0200
ബ്രേക് ഫാസ്റ്റ് ഒഴിവാക്കി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇത് വണ്ണം കുറയ്ക്കുകയല്ലാ, കൂട്ടുകയാണ് ചെയ്യുക. പ്രത്യേകിച്ചും വയറു കൂടാന്‍. പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ വിശപ്പു കൂടും. ഇത് പിന്നീട് വലിച്ചുവാരി കഴിയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഉണ്ടാകുന്ന കൊഴുപ്പ് കൂടുതലും അടിഞ്ഞുകൂടുന്നത് വയറിലായിരിക്കും.

ആരോഗ്യകരമായ ബ്രേക് ഫാസ്റ്റ് കഴിച്ചില്ലെങ്കില്‍ വയര്‍ ചാടുക മാത്രമല്ലാ, ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും. ബ്രേക് ഫാസ്റ്റ് ഗുണങ്ങളുള്ള ഭക്ഷണമാകാന്‍ ശ്രദ്ധിക്കുകയും ചെയ്യണം.

മുട്ടയും പാലും വണ്ണം കൂട്ടാതെ തന്നെ ആരോഗ്യം നല്‍കുന്ന ബ്രക്ഫാസ്റ്റാണ്. ഇവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ മുട്ടയുടെ മഞ്ഞ ഒഴിവാക്കാം.

രാവിലെ പാല്‍ കുടിയ്ക്കുന്നതും ശാരീരികാരോഗ്യത്തിന് സഹായിക്കുന്നു. പശുവിന്‍ പാലിന് പകരം വേണമെങ്കില്‍ ബദാം മില്‍കും ഉപയോഗിക്കാം. കൊഴുപ്പു നീക്കിയ പാലില്‍ 90 ശതമാനം കലോറിയുണ്ട്. ബദാം മില്‍കില്‍ ഇത് 35-40 വരെ മാത്രമേയുള്ളൂ. കാല്‍സ്യവും വൈറ്റമിനും അടങ്ങിയിട്ടുമുണ്ട്.

ഡാര്‍ക് ചോകലേറ്റും മധുരമിഷ്ടമുള്ളവര്‍ക്ക് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അല്‍പം വിചിത്രമായ ശീലമാണെങ്കിലും. ഇതിലെ കൊക്കോയില്‍ അടങ്ങിയിരിക്കുന്നത് നല്ല കൊഴുപ്പാണെന്നതാണ് ഇതിന് കാരണം.

ഇവ കൂടാതെ ധാന്യങ്ങള്‍, ഫലവര്‍ഗങ്ങള്‍ എന്നിവയും നല്ല പ്രഭാതഭക്ഷണങ്ങള്‍ തന്നെ.





Posted by:
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.