ഫെബ്രുവരി നാല് ലോക ക്യാന്‍സര്‍ ദിനം. ഇന്ന് മഹാമാരിയായി പടര്‍ന്നു കൊണ്ടിരിക്കുകയാണ് ക്യാന്‍സര്‍ എന്നു പറയാം. ശരീരത്തിന്റെ പല ഭാഗങ്ങളേയും പല തരത്തിലും ബാധിക്കുന്ന ഇവ പലപ്പോഴും ചികിത്സയെ തന്നെ നിഷ്ഫലമാക്കുകയും ചെയ്യും. എന്നാല്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാനാകുമെന്നതാണ് ആശ്വാസം നല്‍കുന്ന ഒരു കാര്യം.
ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അസ്വഭാവികമായി മുഴകളോ വളര്‍ച്ചകളോ കണ്ടെത്തിയാല്‍ ശ്രദ്ധിക്കണം. ഇത് ക്യാന്‍സറാകാനും വഴിയുണ്ട്. വേദന, രക്തസ്രാവം, തളര്‍ച്ച, പെട്ടെന്ന് ഭാരക്കുറവുണ്ടാകുക തുടങ്ങിയവും ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു.
സാധാരണ കോശങ്ങളേക്കാള്‍ വേഗം പെറ്റുപെരുകാനുള്ള കഴിവാണ് ക്യാന്‍സര്‍ സെല്ലുകളെ കൂടുതല്‍ അപകടകാരിയാക്കുന്നത്. വേണ്ട സമയത്ത് ചികിത്സ നേടിയില്ലെങ്കില്‍ ഇവ വരുന്ന ഭാഗത്ത് പടരുകയും ചെയ്യും.
കൃത്യമായ മെഡിക്കല്‍ പരിശോധനയിലൂടെയാണ് ക്യാന്‍സര്‍ കണ്ടെത്താന്‍ സാധിക്കൂ. ബ്രെസ്റ്റ് ക്യാന്‍സര്‍, ഗര്‍ഭാശയഗള ക്യാന്‍സര്‍ എന്നിവ മാമോഗ്രാഫി, പാപ്‌സ്മിയര്‍ ടെസ്റ്റ് എന്നിവ വഴി കണ്ടെത്താന്‍ സാധിക്കും. രക്തപരിശോധന, സ്‌കാന്‍, എക്‌സറെ, എന്‍ഡോസ്‌കോപി എന്നിവയാണ് മറ്റുള്ള ക്യാന്‍സറുകള്‍ കണ്ടെത്താനുള്ള വഴികള്‍.
ഏതു തരം ക്യാന്‍സറിനും പൊതുവായി നല്‍കുന്ന ചികിത്സയാണ് റേഡിയേഷനും കീമോതെറാപ്പിയും. തുടക്കത്തിലേ കണ്ടെത്തിയാല്‍ ഇത്തരം ചികിത്സകള്‍ ഒഴിവാക്കാനാകും. ചില കേസുകളില്‍ ക്യാന്‍സര്‍ ബാധിച്ച് ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും വേണം.
ജീവിതരീതികളാണ് പലപ്പോഴും ക്യാന്‍സര്‍ കാരണമായി പറയാറ്. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ക്യാന്‍സറിന് കാണമായേക്കും. പാരമ്പര്യമായി കുടുംബത്തില്‍ ക്യാന്‍സര്‍ വന്നിട്ടുള്ളവരാണെങ്കിലും ശ്രദ്ധിക്കണം. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും ആരോഗ്യകരമായ ജീവിതരീതികളും ഒരു പരിധി വരെയെങ്കിലും ക്യാന്‍സറിനെ അകറ്റി നിര്‍ത്തും.