ഉപവാസം ആരോഗ്യം നന്നാക്കും

02 03 Fasting Good Health Mind Aid0200
പല പുരാണങ്ങളും ഉപവാസത്തിന്റെ ശക്തിയെക്കുറിച്ച് എടുത്തു പറഞ്ഞിട്ടുണ്ട്. പല മുനിവര്യന്മാരും ഉപവാസം കൊണ്ട് ഇന്ദ്രിയങ്ങളെയും മനസിനെയും കീഴടക്കിയവരുമാണ്.

പല മതാനുഷ്ഠാനങ്ങളുടേയും പ്രധാന ചടങ്ങുമാണ് ഉപവാസം. ആരോഗ്യമായും ഉപവാസത്തിന് ബന്ധമുണ്ടെന്നതാണ് സത്യം.രോഗങ്ങളെ വരെ ചികിത്സിച്ച് മാറ്റുവാനുള്ള കഴിവ് വ്രതത്തിനുണ്ട്.

ഉപവാസം വഴി ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെല്ലാം പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ശരിയായ ജീവിതചര്യകളുടെ അഭാവത്താലും ഭക്ഷണക്രമത്തിലെ പ്രശ്‌നങ്ങളാലും ശരീരത്തില്‍ ധാരാളം വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുന്നുണ്ട്. ഒരു ദിവസം ഭക്ഷണം ഉപേക്ഷിച്ചോ കുറച്ചോ വ്രതമെടുക്കുമ്പോള്‍ ഇവയെ പുറന്തള്ളാനുള്ള സാവകാശം ശാരീരിക അവയവങ്ങള്‍ക്ക് ലഭിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ രോഗങ്ങള്‍ വരാതിരിക്കുകയും ചെയ്യുന്നു.

ദഹനേന്ദ്രിയത്തിന് വിശ്രമവും അതുവഴി അള്‍സര്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് വിടുതലും ലഭിക്കുന്നു. ദഹനപ്രക്രിയ സാധാരണ ഗതിയിലാക്കാന്‍ ഉപവാസം സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനുള്ള കഴിവ് ഉപവാസം കൊണ്ട് ലഭിക്കും. ദഹനവ്യവസ്ഥ ശരിയാകുന്നതോടൊപ്പം പാന്‍ക്രിയാസിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനുള്ള കഴിവ് ഉപവാസം കൊണ്ട് ലഭിക്കും. ഇന്‍സുലിന് പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സാധിക്കും. പ്രമേഹരോഗികള്‍ ഉപവസിക്കുന്നത് നല്ലതാണെന്നര്‍ത്ഥം.

വ്രതത്തിലൂടെ ശരീരഭാരവും ഗണ്യമായി കുറയും. മറ്റു ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് ഊര്‍ജമായി മാറുകയാണ് ചെയ്യുന്നത്. ഇത് വണ്ണം കുറയ്ക്കും.

ഉപവാസത്തിന്റെ ഭാഗമായി ധ്യാനവും പ്രാര്‍ത്ഥനകളും ഉണ്ടാകാറുണ്ട്. മനസിന്റെ ശാന്തമാക്കാന്‍ ഇത് ഏറെ നല്ലതാണ്.




Posted by:
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.