വൈകിയുണരലും ഗുണം ചെയ്യും

02 02 Benefits Wake Up Late Aid0200
നേരത്തെയെഴുന്നേല്‍ക്കുന്നത് കൊണ്ടുള്ള ഗുണത്തെ പറ്റി എല്ലാവരും വാ തോരാതെ പറയും. എന്നാല്‍ വൈകിയെഴുന്നേല്‍ക്കുന്നതും നല്ലതാണ്. എങ്ങനെയെന്നറിയാമോ,

നേരത്തെ ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങുന്നവര്‍ക്ക് നേരത്തെ എഴുന്നേല്‍ക്കാം. എന്നാല്‍ വൈകി കഴിച്ച് കിടക്കുന്നവര്‍ക്ക് വൈകി എഴുന്നേല്‍ക്കുന്നതാണ് നല്ലത്. ആവശ്യത്തിന് ഉറക്കം ലഭിക്കണം, ഭക്ഷണം ദഹിക്കുവാനുള്ള സമയവും വേണം.

ഉറങ്ങാനുളള സമയവും പലര്‍ക്കും വ്യത്യസ്തമായിരിക്കും. ആറു മണിക്കൂര്‍ ഉറങ്ങിയാല്‍ മതിയെന്നു പറയുമെങ്കില്‍ ജോലിഭാരം തളര്‍ത്തുന്നവര്‍ എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. പ്രത്യേകിച്ച് കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന കണ്ണുകള്‍ക്ക് വിശ്രമവും വേണം.
  Read:  In English 
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കാലം പരീക്ഷണക്കാലം കൂടിയാണ്. പഠിച്ചു കഴിയാതെ നേരത്തെ എഴുന്നേല്‍ക്കാം എന്ന് കരുതി കിടക്കുന്നവരുണ്ട്. എന്നാല്‍ സമാധാനമായി ഉറങ്ങാന്‍ പറ്റിയെന്ന് വരില്ല. നേരെ മറിച്ച് പഠിച്ചു കഴിഞ്ഞാല്‍ ആ സമാധാനത്തില്‍ ഉണങ്ങുകയുമാകാം. ഉറക്കമില്ലാതെയിരിക്കുന്നതിനേക്കാള്‍ വൈകിയെഴുന്നേല്‍ക്കുന്നതാണ് നല്ലത്.

നേരത്തെ എഴുന്നേറ്റ് ആ ക്ഷീണത്തില്‍ ഉച്ചയുറക്കമോ ഇടനേരത്തെ ഉറക്കമോ ശീലമാക്കിയവരുണ്ട്. ഇതു രണ്ടിനേക്കാളും ആരോഗ്യത്തിന് നല്ലത് അല്‍പം വൈകി എഴുന്നേല്‍ക്കുന്നതാണ്.
Posted by:
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.