For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേഷ്യം നിയന്ത്രിയ്ക്കാന്‍ ചില വഴികള്‍

|

ദേഷ്യം വരുന്നതും ദേഷ്യപ്പെടുന്നതുമെല്ലാം ചീത്ത സ്വഭാവമാണെന്നു പറയാതെ വയ്യ. അവനവനു മാത്രമല്ല, മറ്റുള്ളവര്‍ക്കു കൂടി ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ശീലമാണിത്.

ദേഷ്യപ്പെടമെന്നു കരുതിയാവില്ലെ, ആരും ഇതു ചെയ്യുന്നത്. ദേഷ്യം നിയന്ത്രണം നഷ്ടപ്പെട്ടു വരികയാണ് ചെയ്യുന്നത്.

ദേഷ്യം ശാരീരിക, മാനസിക ആരോഗ്യത്തെ ഒരുപോലെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്.

ദേഷ്യത്തെ നിയന്ത്രിയ്ക്കാനുള്ള ചില വഴികളെക്കുറിച്ച് അറിയൂ,

എണ്ണുക

എണ്ണുക

ദേഷ്യം വരുമ്പോള്‍ പത്തു മുതല്‍ ഒന്നു വരെ താഴേയ്‌ക്കെണ്ണുക. ഇത് നമ്മുടെ ശ്രദ്ധ തിരിച്ചു വിടും. ദേഷ്യം താനെ കുറയുകയും ചെയ്യും.

നടക്കാന്‍ പോവുക

നടക്കാന്‍ പോവുക

ദേഷ്യം വരുമ്പോള്‍ ദേഷ്യപ്പെടാനും വാദപ്രതിവാദത്തിനും നില്‍ക്കാതെ അവിടെ നിന്നും എഴുന്നേറ്റു നടക്കാന്‍ പോവുക. അല്‍പസമയം ശുദ്ധവായു ശ്വസിച്ചു നടക്കുന്നത് നിങ്ങളുടെ ദേഷ്യം ശമിപ്പിയ്ക്കും.

ശ്വാസോച്ഛാസം

ശ്വാസോച്ഛാസം

ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുന്നത് ദേഷ്യം ശമിയ്പ്പിക്കാനും ആരോഗ്യം നന്നാക്കാനമുള്ള ഒരു വഴിയാണ്. ഇത് നിങ്ങളുടെ മനസിനെ ശാന്തമാക്കും.

ചിന്തിയ്ക്കുക

ചിന്തിയ്ക്കുക

ദേഷ്യം വരുമ്പോള്‍ തല്ലു പിടിയ്ക്കാന്‍ നില്‍ക്കാതെ അവിടെ നിന്നും മാറിയിരുന്നു ദേഷ്യം വരാനുള്ള കാര്യങ്ങളെക്കുറിച്ച്, ദേഷ്യം വന്നതില്‍ കാര്യമുണ്ടോയെന്നും ചിന്തിയ്ക്കുക. ഇതിന് വേണമെങ്കില്‍ സുഹൃത്തിന്റെ സഹായം തേടുകയും ചെയ്യാം.

മുന്‍കോപം നിയന്ത്രിയ്ക്കുക

മുന്‍കോപം നിയന്ത്രിയ്ക്കുക

ദേഷ്യം വരുന്ന നേരത്തു മുന്‍കോപം നിയന്ത്രിയ്ക്കുക. പിന്നീട് ദേഷ്യം തോന്നാനിടയായ സാഹചര്യത്തെ പറ്റി സംസാരിയ്ക്കാം.

സംസാരം

സംസാരം

ഈ സമയത്ത് സംസാരം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇത് വാദപ്രതിവാദത്തിലേക്കും വലിയ വഴക്കുകളിലേക്കും നയിക്കും. ഇതേക്കുറിച്ച് ശാന്തമായി പിന്നീടു സംസാരിക്കാം.

ധ്യാനം

ധ്യാനം

ധ്യാനം ദേഷ്യം നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ധ്യാനം പരിശീലിയ്ക്കുക.

മറക്കാനും പൊറുക്കാനും

മറക്കാനും പൊറുക്കാനും

മറക്കാനും പൊറുക്കാനും പഠിയ്ക്കുക. ഇത് ദേഷ്യം നിയന്ത്രിയ്ക്കുവാന്‍ സഹായിക്കും.

പങ്കാളി, സുഹൃത്ത്‌

പങ്കാളി, സുഹൃത്ത്‌

മിക്കവാറും പേര്‍ ദേഷ്യം തീര്‍ക്കുന്നത് കുടുംബാംഗങ്ങളോടായിരിക്കും. ഇതിന് ചിലപ്പോള്‍ വ്യക്തിപരമായ പ്രശ്‌നങ്ങളായിരിക്കും കാരണം. കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാവുന്ന പങ്കാളിയോ സുഹൃത്തോ ഉണ്ടെങ്കില്‍ ഇതിന് പരിഹാരമുണ്ടാക്കാവുന്നതേയുള്ളൂ.

ഹോബികള്‍

ഹോബികള്‍

ദേഷ്യപ്പെടുന്ന സമയത്ത് ഇഷ്ടമുള്ള ഹോബികള്‍ ചെയ്യുക. പാട്ടു കേള്‍ക്കാം, ചിത്രം വരയ്ക്കാം, വായിക്കാം. ഇതെല്ലാം ദേഷ്യം നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

പൊസറ്റീവ് ചിന്തകള്‍

പൊസറ്റീവ് ചിന്തകള്‍

എപ്പോഴും പൊസറ്റീവ് ചിന്തകള്‍ കൊണ്ടു മനസു നിറയ്ക്കുക. ഇത് സന്തോഷം നല്‍കാനും ദേഷ്യത്തെ നിയന്ത്രിയ്ക്കാനും സഹായിക്കും.

Read more about: health ആരോഗ്യം
English summary

Ways control Anger

Too much of anger affects our lives in many aspects; Out of control anger hurts our physical and mental health. It hurts our relationship, career and social life. Anger really takes a toll on our life.
 
 
X
Desktop Bottom Promotion