For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയിലെ സ്‌ട്രെസ് കുറയ്ക്കാം

|

പഠനവും ജോലി സൗകര്യങ്ങളും വര്‍ദ്ധിച്ചു വരുന്നതിനനുസരിച്ചു വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് സ്‌ട്രെസ്. പ്രത്യേകിച്ചും ഹൈ ഫൈ ജോലികളില്‍.

കഠിനമായ ജോലിഭാരം, ചിട്ടയില്ലാത്ത ജീവിതം, ഭക്ഷണത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ സ്‌ട്രെസിന് കാരണമാകാവുന്ന കാരണങ്ങള്‍ പലതാണ്. ഇതെല്ലാം ഒരു പരിധി വരെ പ്രൊഫഷണലുകളില്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളുമാണ്.

സ്‌ട്രെസ് മാനസികമായും ശാരീരികമായും ആളുകളെ ബാധിയ്ക്കും. ഇതിനു പുറമെ കുടുംബന്ധങ്ങളെ വരെ ഇത് ബാധിയ്ക്കാം.

ഓഫീസ് സ്‌ട്രെസ് ഒഴിവാക്കാനുള്ള ചില ലളിതവഴികളെക്കുറിച്ചറിയൂ,

ശ്വസിയ്ക്കുകയും നിശ്വസിയ്ക്കുകയും

ശ്വസിയ്ക്കുകയും നിശ്വസിയ്ക്കുകയും

ദീര്‍ഘമായി ശ്വസിയ്ക്കുകയും നിശ്വസിയ്ക്കുകയും ചെയ്യുക. ഓഫീസ് ജോലിയ്ക്കിടെ ചെയ്യാവുന്ന ഒന്നാണിത്. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഇതിന് കഴിയും.

ശാന്തം

ശാന്തം

ദേഷ്യപ്പെടുകയും മറ്റുള്ളവരോട് വാദപ്രതിവാദത്തിനു പോവുകയും ചെയ്യുന്നത് ഓഫീസ് സ്‌ട്രെസ് കൂട്ടും. ശാന്തമായിരുന്നു ജോലി ചെയ്യുക. നിയന്ത്രണം നഷ്ടപ്പെടുന്നവെന്നു തോന്നിയാല്‍ പുറത്തിറങ്ങി നടക്കുക.

 തമാശ രംഗങ്ങള്‍

തമാശ രംഗങ്ങള്‍

സ്‌ട്രെസ് തോന്നുമ്പോള്‍ ജോലിയില്‍ നിന്നും ബ്രേക്കെടുത്ത് മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും തമാശ രംഗങ്ങള്‍ കാണാം. മനസും ശരീരവും ഒരുപോലെ ശാന്തമാകും.

കാപ്പി

കാപ്പി

കാപ്പി കുടിയ്ക്കുന്നത് സ്‌ട്രെസ് കുറയ്ക്കുമെന്നു കരുതുന്നവരുണ്ട്. ഇതിലെ കഫീന്‍ സ്‌ട്രെസ് കൂട്ടാനിടയുള്ള ഒരു വസ്തുവാണ്.

യോഗ

യോഗ

യോഗ ചെയ്യുന്നതും അല്‍പനേരം ധ്യാനിയ്ക്കുന്നതുമെല്ലാം ഓഫീസ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.

നല്ല ഭക്ഷണങ്ങള്‍

നല്ല ഭക്ഷണങ്ങള്‍

നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് മൂഡു നന്നാക്കുവാനും സ്‌ട്രെസ് കുറയ്ക്കാനുമുള്ള ഒരു വഴിയാണ്.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ക്യാരറ്റ്, ഓറഞ്ച തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ഇതും സ്‌ട്രെസ് ഒഴിവാക്കാനുള്ള ഒരു വഴിയാണ്.

English summary

Tips Reduce Office Stress

Here are some tips to reduce office stress including simple exercises and tricks,
Story first published: Saturday, December 7, 2013, 14:47 [IST]
X
Desktop Bottom Promotion