വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് തടികൂടുമെന്ന് പഠനറിപ്പോര്‍ട്ട്. വിവാഹമോചനം നേടുന്ന പുരുഷന്മാരുടെ ഭാരം കൂടാനിടയുണ്ടെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാഹശേഷം സ്ത്രീകളുടെ ശരീരഭാരം കൂടുകയെന്നത് പതിവായി കാണാന്‍ കഴിയുന്നകാര്യമാണ്. വിവാഹത്തോടെ തിരക്കുകളും ഉത്തരാവദിത്തങ്ങളും കൂടുന്നതും ഭക്ഷണം, വ്യായാമം എന്നിവയില്‍ വേണ്ടരീതിയില്‍ ശ്രദ്ധിക്കാന്‍ കഴിയാതെവരുന്നതുമാണ് സ്ത്രീകളുടെ കാര്യത്തില്‍ പ്രശ്‌നങ്ങളാകുന്നത്.
ഭര്‍ത്താവിനും കുടുംബത്തിനും വേണ്ട കാര്യങ്ങള്‍ ചെയ്തുകഴിയുമ്പോള്‍ സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടാത്ത അവസ്ഥയുണ്ടാകുന്നു. എന്നാല്‍ വിവാഹം കഴിയുന്നതോടെ പുരുഷന്മാരുടെ ആരോഗ്യകാര്യത്തില്‍ ഗുണഗരമായ മാറ്റങ്ങളാണ് ഉണ്ടാവുക. ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഭാര്യമാരുണ്ടാകുമെന്നതുതന്നെയാണ് ഇതിന് പിന്നിലെ രഹസ്യം.
വിവാഹശേഷം കൂടുന്ന ശരീരഭാരും കുറയ്ക്കുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് വലിയെ വെല്ലുവിളിയായിരിക്കും. ഇതിനൊപ്പം ഹോര്‍മ്മോണ്‍ മാറ്റങ്ങള്‍ കൂടിയാകുന്നതോടെ ആരോഗ്യകാര്യം അവതാളത്തിലാവുന്നു.
പ്രായം, ശരീരപ്രകൃതി എന്നിവയുമായി ബന്ധപ്പെട്ട് ഭാരംകൂടുന്നതിന്റെ തോതില്‍ വ്യത്യാസങ്ങളുണ്ടാകും. ചിലരാണെങ്കില്‍ വിവാഹശേഷം വലിയ ഉത്തരാവദിത്തങ്ങളില്ലെങ്കില്‍ മടിപിടിച്ചിരിക്കുകയും കൂടുതല്‍ ഭക്ഷണം കഴിയ്ക്കുകയും ചെയ്യുന്നതും ഭാരം കൂടാന്‍ ഒരു വലിയ കാരണമായി മാറുന്നുണ്ട്.
വിവാഹമോചനം കഴിഞ്ഞ് പുരുഷന്മാര്‍ തടികൂടുന്നതിന് പിന്നിലെ കാരണം പലപ്പോഴും മുന്‍ജീവിതത്തിലെ പ്രശ്‌നങ്ങളും അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും കുറയ്ക്കാന്‍ മദ്യത്തിനും പുകവലിയ്ക്കും പിന്നാലെ പോവുകയും ഭക്ഷണത്തില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നതാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.




















